ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച

പേരാവൂർ : അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച നടക്കും.
മൃതദേഹം കൊച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലും തൃശൂര്‍,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദര്‍ശനത്തിന് വെക്കും.
വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മണത്തണയിലെ വീട്ടിലെത്തിക്കും.വൈകിട്ടോടെ മണത്തണ തറവാട്ട് ശ്മശാനത്തിലാണ് സംസ്‌കാരം.
ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്‍. ആര്‍.എസ്.എസിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖായും പ്രവര്‍ത്തിച്ചിരുന്നു.
മണത്തണയിലെ പരേതനായ നടുവില്‍ കൃഷ്ണന്‍ നായരുടേയും, കുളങ്ങരത്ത് കല്യാണി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍ :- ഗണേശന്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ വേക്കളം യു.പി.സ്‌കൂള്‍ ), ചന്ദ്രന്‍, പരേതനായ കുഞ്ഞിരാമന്‍.