റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരം അപകട ഭീഷണി

ഇരിട്ടി : ഇരിട്ടി-പേരാവൂർ റോഡിൽ ജബ്ബാർക്കടവ് ശ്യാമള ലൈനിൽ റോഡിലേക്ക് ചെരിഞ്ഞു നില്ക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു.
റോഡരികിലെ മൺതിട്ടയിൽ നിന്നുള്ള മരം കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് ചെരിയുകയായിരുന്നു. ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി പരിശോധന നടത്തിയെങ്കിലും വീഴാത്ത മരമായതിനാൽ മുറിക്കാൻ പൊതുമരാമത്തിൽനിന്ന് അനുമതി ആവശ്യമായിരുന്നു.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. മരം ഉടൻ മുറിച്ചുനീക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.