Kerala
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കയ്ക്കും അലമാരയ്ക്കും തീപിടിച്ചു

നീലേശ്വരം : വീടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കയ്ക്കും അലമാരയ്ക്കും തീപിടിച്ചു. ഇന്നലെ ഉച്ചയോടെ തൈക്കടപ്പുറം അഴിത്തലയിലെ കോട്ടയില്‍ മുസദ്ദിഖിന്‍റെ ഭാര്യ ആയിഷയുടെ മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
കിടക്കയില്‍ വച്ചിരുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. തീപടര്‍ന്ന് കിടപ്പ് മുറിയിലെ കിടക്കയും അലമാരയും കത്തി. ശബ്ദം കേട്ട് ഓടിയെത്തിയ ആയിഷയും ബന്ധുക്കളും തീയണച്ചതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് പടരുന്നത് ഒഴിവായി.
Kerala
ബസുകൾക്കും ട്രക്കുകൾക്കും പുതിയ സുരക്ഷാ പരിശോധന!

രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റേറ്റിംഗ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) പോലെയായിരിക്കും. കമ്പനികൾ അവരുടെ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിനുപുറമെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകൾക്കുള്ള സുരക്ഷാ നിയമങ്ങളും സർക്കാർ രൂപീകരിക്കുന്നുണ്ട്. ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ (IRTE) എന്നിവയുടെ ഒരു പരിപാടിയിലാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയ. ഇന്ത്യയിൽ ധാരാളം റോഡപകടങ്ങൾ നടക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഓരോ വർഷവും ഏകദേശം 4.8 ലക്ഷം അപകടങ്ങൾ സംഭവിക്കുകയും അതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക റോഡ് സുരക്ഷയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, സുരക്ഷിതമായ ഹൈവേകൾ നിർമ്മിക്കുന്നതിലും വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളും (ഇവി) പ്രോത്സാഹിപ്പിക്കപ്പെടുന്നു.
Kerala
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1,396 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1,396 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് ഒന്നാം ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടി രൂപയുണ്ട്. മുൻസിപ്പാലിറ്റികൾക്ക് 194 കോടി രൂപയും കോർപറേഷനുകൾക്ക് 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്‌തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം. ഈ മാസം ആദ്യം 2,228 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചിരുന്നു. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2,150 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. ഒരു മാസത്തിനുള്ളിൽ 3,624 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ നീക്കിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങളിലേക്കും കടക്കാൻ ഇത് സഹായകമാകും.
Kerala
കുതിപ്പിൽ കുടുംബശ്രീ പ്രീമിയം കഫേകൾ, അഞ്ചു യൂണിറ്റുകളുടെ ഒരുവർഷത്തെ വരുമാനം അഞ്ചു കോടി

രുചിയും ഗുണനിലവാരവും ശുചിത്വവും കൈകോർത്തപ്പോൾ കുടുംബശ്രീ പ്രീമിയം കഫേകൾ ആദ്യ വർഷംതന്നെ വൻ ലാഭത്തിൽ. കഴിഞ്ഞ വർഷം തുടങ്ങിയ അഞ്ചു യൂണിറ്റുകൾ ചേർന്ന് അഞ്ചു കോടിയിലധികം രൂപയാണ് വരുമാനം നേടിയത്.കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രീമിയം ബ്രാൻഡ് ശൃംഖല വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന കുടുംബശ്രീ മിഷൻ. തൃശ്ശൂർ, എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലെ അഞ്ച് കഫേകളാണ് അഞ്ചുകോടി രൂപയുടെ ഭക്ഷണം വിളമ്പിയത്. ലക്ഷ്യവും മറികടന്ന് ചില യൂണിറ്റുകൾക്ക് 50,000 രൂപവരെ ദിവസവരുമാനം ലഭിച്ചുതുടങ്ങിയതായി കുടുംബശ്രീ മിഷൻ അധികൃതർ പറഞ്ഞു.
രണ്ടാംഘട്ടമായി ഈ മാസം കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്, മലപ്പുറം ജില്ലകളിലും യൂണിറ്റുകൾ തുടങ്ങിക്കഴിഞ്ഞു. പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഫേകൾ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്. പ്രാദേശിക വിഭവങ്ങൾക്കു പുറമേ, കേരളത്തിനകത്തും പുറത്തും ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങളും കഫേകളിൽ ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്കരണം, പാഴ്സൽ സർവീസ്, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, ശൗചാലയങ്ങൾ, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും പ്രത്യേകതയാണ്. ഒരേസമയം, കുറഞ്ഞത് അമ്പത് പേർക്കെങ്കിലും ഇരുന്ന് കഴിക്കാൻ പറ്റുന്ന എസി സൗകര്യമുള്ള കഫേകൾ ദിവസം 12 മണിക്കൂറെങ്കിലും പ്രവർത്തിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്