രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും; അത്ര മോശമല്ല ചായകുടി, ഗുണങ്ങളറിയാം

ഒരു ദിവസം ചായയില്‍നിന്ന് തുടങ്ങാത്തവര്‍ വിരളമായിരിക്കും. ഉന്മേഷത്തിനും മറ്റുമായി അതിരാവിലെ തന്നെ ഒരു കപ്പ് ചായ അകത്താക്കുന്നവരാണ് ഭൂരിഭാഗം പേരും. ചായകുടി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ ചായകുടി അത്ര മോശമല്ലെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വരുന്നത്. കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിങ്ങനെ ചായയ്ക്ക് നിരവധി വൈവിധ്യങ്ങളുമുണ്ട്.
ചായയുടെ ഉത്ഭവം
ലോകത്ത് ആദ്യമായി തേയില കൃഷി ആരംഭിച്ചത് തെക്കുകിഴക്കന്‍ ചൈനയിലാണ്. ഇവിടെ ചായയുടെ ഉത്ഭവത്തെ പറ്റി പല കഥകളും നിലവിലുണ്ട്. ബി.സി. 2737-ല്‍ ചൈനീസ് ചക്രവര്‍ത്തി ഷെന്‍ നങ് വേട്ടയ്ക്ക് പോയി. ഈ സമയത്ത് തിളപ്പിച്ചു കൊണ്ടിരുന്ന വെളളത്തില്‍ ഏതാനും ഇലകള്‍ വീഴുകയും ചായയുടെ അത്ഭുതഗുണങ്ങള്‍ അതുവഴി ചക്രവര്‍ത്തി മനസിലാക്കുകയും ചെയ്തുവെന്നാണ് ഒരു കഥ.
ചായയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം
- പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താന്‍ കഴിയും.
- ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
- ഉറക്കം മാറ്റുക മാത്രമല്ല, വയറ് വേദനയ്ക്കും ഒരു പരിധി വരെ ആശ്വാസമേകും.
- സൗന്ദര്യ സംരക്ഷണത്തിലും ചായ പ്രധാന പങ്ക് വഹിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഉതകും.
- വണ്ണം കുറയ്ക്കാനും മെലിഞ്ഞ ശരീരം നിലനിര്‍ത്താനും സഹായകരമാകും.