ആറളം ഫാം കൃഷിവകുപ്പിനെ ഏൽപ്പിക്കണം -കിസാൻ സഭ
കണ്ണൂർ : ആറളം ഫാം കൃഷിവകുപ്പിനെ ഏൽപ്പിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടത്താൻ കഴിയുന്നതാണ് ഈ ഫാം.
അത്യുത്പാദനശേഷിയുള്ള വിത്തുകളും നടീൽവസ്തുക്കളും നിരവധി കാർഷികോത്പന്നങ്ങളും ഇവിടെ വിളയിച്ചെടുക്കാനാകും.
ആധുനിക കാർഷികഫാമായി ഉയർത്താൻ സാധ്യതയുള്ള ഭൂപ്രദേശമാണിത്. കേന്ദ്ര-സംസ്ഥാന പദ്ധതികൾ നടപ്പാക്കുന്നതിന് സഹായകരമാകുന്നതിനാൽ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്ന് കിസാൻസഭ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ, ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.കെ.മധുസൂദനൻ, കെ.വി.ഗോപിനാഥ്, കെ.സി.അജിത് കുമാർ, കണ്ണാടിയൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു.
