കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു
ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി സെന്റ് ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നു വീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത അഞ്ച് മീറ്ററിനു മുകളിൽ ഉയരം വരുന്ന കരിങ്കൽ ഭീത്തിയാണ് ശക്തമായ മഴയിൽ ഏകദേശം പൂർണ്ണമായും തകർന്നു വീണത്.
എട്ട് ലക്ഷത്തോളം രൂപ ചിലവു ചെയ്ത് പുതുതായി നിർമ്മിച്ച ഭിത്തിയാണ് നിർമ്മാണം പൂർത്തിയായി ഉടൻ തന്നെ മഴയിൽ തകർന്നു വീണത്. സമീപത്ത് വാഹനങ്ങളോ മറ്റ് കെട്ടിടങ്ങളോ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി.
