Connect with us

Kerala

നവംബർ ഒന്നിന്‌ ഇ-കേരളപ്പിറവി; സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലേക്ക്‌

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന്‌ സമർപ്പിക്കും. സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എന്നതും കടന്ന്‌ ജനങ്ങളുടെ വിരൽത്തുമ്പിലേക്ക്‌ എന്ന ലക്ഷ്യമാണ്‌ ഇത്‌വഴി നടപ്പാകുന്നത്‌.

കേരള സൊല്യൂഷൻ ഫോർ മാനേജ്‌മെന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫർമേഷൻ ആപ്ലിക്കേഷൻവഴി സർക്കാർ സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാക്കുന്നതാണ്‌ കെ–സ്‌മാർട്ട്. ‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’ എന്നതാണ്‌ കെ–സ്‌മാർട്ട് മുദ്രാവാക്യം. ലോകത്തെവിടെനിന്നും ഡിജിറ്റലായി അപേക്ഷകൾ നൽകാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും സൗകര്യമുണ്ട്‌. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത മുപ്പതോളം സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ജനുവരിമുതൽ പരീക്ഷണത്തിലാണ്‌.

ആദ്യഘട്ടത്തിൽ പത്ത്‌ മോഡ്യൂളിലെ സേവനമായിരിക്കും ലഭ്യമാകുക. വ്യാപാര, വാണിജ്യ ലൈസൻസുകൾ, വസ്‌തു നികുതി (പ്രോപ്പർട്ടി ടാക്‌സ്‌), പൊതുജന പരാതി പരിഹാരം, വിപുലമായ ധനസേവനങ്ങൾ, മനുഷ്യവിഭവ പരിപാലനം, കെട്ടിട നിർമാണ പ്ലാൻ അംഗീകരിക്കൽ തുടങ്ങിയവയായിരിക്കും ആരംഭിക്കുക. മൊബൈൽ ഫോൺവഴി ഇവ ലഭ്യമാകും. ജീവനക്കാർക്ക്‌ ഓഫീസ് ജോലികൾ മൊബൈൽ ഫോണിലൂടെ നിർവഹിക്കാനാകും. സേവനതലത്തിലെ അഴിമതി ആക്ഷേപത്തിന്‌ തടയിടാനുമാകും.

അപേക്ഷിക്കാതെ സർട്ടിഫിക്കറ്റ്‌

അപേക്ഷ നൽകാതെതന്നെ പൗരന്‌ ആവശ്യമായ സർട്ടിഫിക്കറ്റു കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക്‌ എത്തുന്നതിന്‌ കെ–സ്‌മാർട്ട് സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. പൗരന്റെ ഓരോ ജീവിതഘട്ടത്തിലും ആവശ്യമായ സർക്കാർ സർട്ടിഫിക്കറ്റുകൾ ആപ്ലിക്കേഷൻ സ്വമേധയാ തയ്യാറാക്കും. ആവശ്യമനുസരിച്ച്‌ ഡൗൺലോഡ്‌ ചെയ്യാനാകും.


Share our post

Kerala

മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്

Published

on

Share our post

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ലപകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും മാർച്ച് ഒന്ന് മുതൽ ആധാർ അധിഷ്ഠിതമായി മാത്രമേ ലഭ്യമാകൂ ( ഉദാഹരണം ; ഓണർഷിപ്പ് മാറ്റൽ , ലോൺ ചേർക്കൽ , ലോൺ ഒഴിവാക്കൽ എന്നിങ്ങനെ തുടങ്ങിയവ ).വാഹന സംബന്ധിച്ച കള്ളത്തരങ്ങളും , വ്യാജ ഡോക്യുമെന്റുകൾ തടയുന്നതിനും, ഇതുമായി ബന്ധപ്പെട്ട മറ്റു തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകാതിരിക്കുന്നതിനും ആധാർ അധിഷ്ഠിത സർവ്വീസ് വരുന്നതോടുകൂടി സാധിക്കും. വണ്ടിയുടെ ഉടമസ്ഥൻ ആരാണോ അദ്ദേഹത്തിൻറെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെയാകണം ആർസിയിലും രേഖപ്പെടുത്തിയിരിക്കേണ്ടത്. അല്ലാത്തപക്ഷം വാഹന സംബന്ധമായ എല്ലാ സേവനങ്ങളും തടസ്സപ്പെടുന്നതായിരിക്കും .

ആയതിനാൽ സ്വന്തം പേരിൽ വാഹനമുള്ള എല്ലാവരും അടിയന്തരമായി തങ്ങളുടെ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ ആർസിയിലും നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.ഇതിനായി parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ, വെബ്സൈറ്റ് വഴി സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ വഴിയോ ചെയ്തെടുക്കാവുന്നതാണ്.
ഓൺലൈൻ ആയി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് ആധാർ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഫെബ്രുവരി ഒന്ന് മുതൽ 28 വരെ പ്രത്യേക കൗണ്ടർ സജീകരിച്ചിട്ടുണ്ട്.”ഈ സൗകര്യം എല്ലാ വാഹനയുടമകളും പ്രയോജനപ്പെടുത്തുക”.


Share our post
Continue Reading

Kerala

പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു

Published

on

Share our post

പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്.15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച്‌ ഫീസും ഇരട്ടിക്കും.

ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസർക്കാർ ബജറ്റില്‍ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്ബോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരാണ് ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത്.ഫീസ് സംസ്ഥാനസർക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.

2021-ല്‍ നിയമനിർമാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കല്‍തീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുൻപ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.വാഹനപരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവാവ് വധിച്ചത് പെൺസുഹൃത്തടക്കം ഉറ്റബന്ധുക്കളെ; കൂട്ടക്കൊലയുടെ കാരണം ബിസിനസ് തകർന്നതെന്ന് മൊഴി

Published

on

Share our post

തിരുവനന്തപുരം: പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയയുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർ.എൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിയത്. ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം.പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറ‌ഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരൻ 13 വയസുകാരനായ അഹസാൻ, ഉമ്മ ഷമീന, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്. ഇവരിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം.മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.പിതാവിൻ്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ. റിട്ട. സിആർപി പഎഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരിൽ നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന്  തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!