മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

Share our post

തിരൂർ: നാല് പതി​റ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കലാ കുടുംബത്തിൽ നിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്.

ദർശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തി. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന അവർ അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അസ്മയെ തേടിയെത്തിയിട്ടുണ്ട്.

മയ്യിത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി- കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!