കാടുമൂടി കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡ്, അനക്കമില്ലാതെ അധികൃതര്‍

അഞ്ചരക്കണ്ടി: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള അഞ്ചരക്കണ്ടി -മട്ടന്നൂര്‍ റോഡ് ഇരുവശങ്ങളിലും കാടുമൂടിയ നിലയില്‍.
വീതികുറഞ്ഞ റോഡിന്റെ രണ്ട് വശങ്ങളിലും കാട് കൈയേറിയതോടെ യാത്ര കൂടുതല്‍ ദുഷ്കരമാവുകയാണ്. മൈലാടി, വെണ്‍മണല്‍, ചെറിയവളപ്പ്, കീഴല്ലൂര്‍, കാര തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ രീതിയില്‍ റോഡിന്റെ വശങ്ങള്‍ കാട് പിടിച്ചിരിക്കുന്നത്.
ഒരേസമയം രണ്ട് വാഹനങ്ങള്‍ കടന്നുപോവുമ്ബോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കും കാടുപിടിച്ച റോഡിന്റെ അരിക് ചേര്‍ന്ന് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.
രാത്രി സമയങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പതിവാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതോടെ നായകള്‍ കൂട്ടത്തോടെ എത്തുന്നത് രാവിലെയുള്ള യാത്രക്കാര്‍ക്കും ഏറെ അപകടമാവുന്നു.
സിഗ്നല്‍ ബോര്‍ഡുകള്‍ പോലും കാടുമൂടിയ നിലയിലാണ് മിക്കയിടങ്ങളിലും ഉള്ളത്. പ്രധാന റോഡിന്റെ വശങ്ങള്‍ കാടുമൂടി കിടന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്