Connect with us

KANICHAR

കണിച്ചാർ പഞ്ചായത്ത് “മാപ്പത്തോൺ മാപ്പ്” അവതരണവും ശില്പശാലയും

Published

on

Share our post

കണിച്ചാർ: നവകേരളം കർമ്മപദ്ധതിയുടെ നേതൃത്വത്തിൽ റീബിൽഡ് കേരളയുടെയും ഐ.ടി മിഷന്റെയും സഹായത്തോടെ പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപ്പെടുത്തി ഹരിതകേരള മിഷൻ തയ്യാറാക്കിയ “മാപ്പത്തോൺ” പദ്ധതിയിൽ കണിച്ചാർ പഞ്ചായത്തിന്റെ നീർച്ചാൽ മാപ്പ് അവതരണവും ശില്പശാലയും നടന്നു.

പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ മാപ്പ് അവതരിപ്പിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് കെ. അബിജാത് പദ്ധതി വിശദീകരിച്ചു.

സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, ഹരിതകേരളം മിഷൻ ഇന്റേൺമാരായ ഒ. അൻവിത, പി.പി. നീരജ, കെ. ശില്പ, കെ.ഇ. രോഹിത്, ആർ.പി. ജയപ്രകാശ് പന്തക്ക, എം.ജി.എൻ.ആർ.ഇ.ജി എ.ഇ കെ. അഖിൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

KANICHAR

ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

Published

on

Share our post

കണിച്ചാർ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ ആറാം വാർഡ്‌ ചെങ്ങോത്ത് യു. ഡി. എഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തർക്കമെന്ന് സൂചന. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച സമയപരിധി കഴിഞ്ഞിട്ടും യു.ഡി.എഫ് ഡമ്മി
സ്ഥാനാർഥി പത്രിക പിൻവലിക്കാത്തതോടെയാണ് കോൺഗ്രസിലെ തമ്മിലടി പുറത്തായത്. യു. ഡി. എഫ്. സ്ഥാനാർഥിയായി സി . കെ.സിന്ധുവും ഡമ്മി സ്ഥാനാർഥിയായി പി.സി. റിനീഷുമാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തി കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവും പട്ടികവർഗ കോൺഗ്രസിന്റെ ബ്ലോക്ക്‌ കമ്മറ്റി അംഗവും കോൺഗ്രസ് ഭരിക്കുന്ന കൊളക്കാട് പട്ടിക വർഗ സഹകരണ സംഘം സെക്രട്ടറിയുമാണ് പി. സി. റിനീഷ്. യഥാർത്ഥത്തിൽ യു. ഡി. എഫ് സ്ഥാനാർഥിയായി പരിഗണിക്കേണ്ടിയിരുന്നത് റിനീഷിനെയാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. വാർഡിൽ സുപരിചിതയല്ലാത്തയാളാണ് സിന്ധുവെന്നും ഗ്രൂപ്പ് പോരാണ് സ്ഥാനാർഥി വിഷയത്തിൽ അനിശ്ചിതത്വത്തിന് കാരണമെന്നും ആരോപണമുണ്ട്. അതേ സമയം, എൽ. ഡി. എഫ് സ്ഥാനാർഥി പി. സി.രതീഷിന്റെ സഹോദരനാണ് യു. ഡി. എഫ് ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ പി. സി.റിനീഷ്. പേരിലും രൂപത്തിലുമുള്ള സാമ്യം മുതലാക്കി എൽ. ഡി. എഫ് വോട്ടുകൾ ഭിന്നിപ്പിച്ച് വിജയം നേടാനുള്ള കോൺഗ്രസ് തന്ത്രമായും സ്ഥാനാർഥി വിവാദത്തെ വിലയിരുത്താം. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച വാർഡ് നിലനിർത്താൻ കഴിയുമെന്നാണ് എൽ. ഡി. എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അടിസ്ഥാന സൗകര്യ വികസനം ഭരണം നിലനിർത്താൻ സഹായിക്കുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു.


Share our post
Continue Reading

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

KANICHAR

കണിച്ചാർ ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, ബി.ജെ.പി നിലപാട് നിർണായകം

Published

on

Share our post

കണിച്ചാർ: പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കാനിടയുള്ള ആറാം വാർഡ് ചെങ്ങോത്തെ ഉപതിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും നിർണായകമാവും. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഡീലാണെന്നും അതിനാലാണ് ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നുണ്ട്.

എന്നാൽ, ബി.ജെ.പി സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ് അറിയുന്നത്.കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ആറാം വാർഡിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥി കൂടി രംഗത്തെത്തുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചൂടേറും.

നിലവിൽ 13 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ ഏഴ് വാർഡുകൾ നേടിയാണ് 40 വർഷത്തെ യു.ഡി.എഫ് ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തവണ എൽ.ഡി.എഫ് പഞ്ചായത്ത് പിടിച്ചത്. സർക്കാർ ജോലി ലഭിച്ച ആറാം വാർഡംഗം വി.കെ.ശ്രീകുമാർ പഞ്ചായത്തംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായാൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് തുടരാൻ കഴിയും. മറിച്ചാണെങ്കിൽ ഭരണം വീണ്ടും യു.ഡി.എഫിന്റെ കൈകളിലെത്തും.

എൽ.ഡി.എഫ്സ്ഥാനാർഥിയായി വി.കെ.ശ്രീകുമാറിന്റെ ബന്ധു പി.രതീഷും യു.ഡി.എഫ് സ്ഥാനാർഥിയായി സിന്ധു ചിറ്റേരിയുമാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ 68 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീകുമാറിനുണ്ടായിരുന്നത്. എസ്.ടി. സംവരണ വാർഡാണ് ചെങ്ങോം.


Share our post
Continue Reading

Kerala12 mins ago

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Kerala14 mins ago

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Breaking News15 mins ago

വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Kerala17 mins ago

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kannur50 mins ago

കെ.എസ്.ആർ.ടി.സി ആഡംബര കപ്പൽ യാത്ര

Kerala54 mins ago

വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; പ്രതിഷേധവുമായി കുടുംബങ്ങള്‍

Kerala1 hour ago

വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ; പറക്കാം കുറഞ്ഞ നിരക്കിൽ

Breaking News4 hours ago

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

KANICHAR11 hours ago

ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

Kannur17 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!