Kerala
സാധാരണക്കാര് വലയും; ട്രെയിനുകളില് സ്ലീപ്പര് കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു

തിരുവന്തപുരം: സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയില്വേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളില് ഈ മാസം മുതല് സ്ലീപ്പര് കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.ഒഴിവാക്കുന്ന സ്ലീപ്പര് കോച്ചുകള്ക്ക് പകരം തേര്ഡ് എ.സി വരും. ഒരു സ്ലീപ്പര് കോച്ചിനു പകരം തേര്ഡ് എ.സി വരുമ്ബോള് ഇരട്ടിത്തുകയാണ് റെയില്വേക്ക് ലഭിക്കുന്നത്.
മാവേലി എക്സ്പ്രസില് തിങ്കളാഴ്ച മുതല് ഒമ്ബത് സ്ലീപ്പര് കോച്ച് മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പര് കുറയും. ഒപ്പം ഒരു ഡി-റിസര്വ്ഡ് കോച്ചും നഷ്ടപ്പെടും.
മാവേലി, മലബാര് ഉള്പ്പെടെ പരമ്ബരാഗത റേക്ക് മാറി എല്.എച്ച്.ബിയിലേക്ക് ഉടൻ മാറും. അപ്പോള് എസി കോച്ചുകളുടെ എണ്ണം വീണ്ടും വര്ധിക്കും. എല്.എച്ച്.ബിയില് 72 ബര്ത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറല് കോച്ചുകളുടെ എണ്ണവും റെയില്വേ കുറച്ചുതുടങ്ങി. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസില് (16347/16348) ജുലായ് മാസത്തില് ഒരു തേര്ഡ് എസി കൂട്ടിയത് ഒരു ജനറല് കോച്ച് കുറച്ചിട്ടാണ്.
മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സപ്രസ് ഉള്പ്പടെ ദക്ഷിണ റെയില്വേയിലെ എട്ട് വണ്ടികളിലാണ് ജനറല്/സ്ലീപ്പര് കോച്ചുകള് കുറച്ച് എസിയാക്കിയത്. കണ്ണൂര്-യശ്വന്ത്പുര്-കണ്ണൂര് എക്സ്പ്രസില് (16527/16528) രണ്ട് സ്ലീപ്പര് കോച്ചുകള് മാറ്റി തേര്ഡ് എസി ആക്കിയിരുന്നു. നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എന്നിവയില് സ്ലീപ്പറുകളുടെ എണ്ണം എട്ട് ആയി ചുരുങ്ങി.
മംഗളൂരു-തിരുവനന്തപുരം മാവേലി (16603/16604)-സെപ്റ്റംബര് 11, 12
മംഗളൂരു-ചെന്നൈ മെയില് (12602, 12601)-സെപ്റ്റംബര് 13, 19
മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് (22637/22638)-സെപ്റ്റംബര്-14, 15
മംഗളൂരു-തിരു. മലബാര് (16630/16629) സെപ്റ്റംബര് 17, 19 എന്നിവയാണ് ഈ മാസം സ്ലീപ്പര് കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന ട്രെയിനുകള്.
Kerala
കീം പരീക്ഷാ സ്കോര് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-26 അധ്യയന വര്ഷം എന്ജിനിയറിങ്, ഫാര്മസി കോഴ്സുകളിലേക്കായി നടന്ന കമ്പ്യൂട്ടര് അധിഷ്ഠിത പ്രവേശന പരീക്ഷയില് വിദ്യാര്ഥികള്ക്ക് ലഭിച്ച സ്കോര് വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in വെബ്സൈറ്റില് സ്കോര് ലഭ്യമാണ്. ഏപ്രില് 23 മുതല് 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില് നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില് നിന്നും ദുബായില് നിന്നും ചേർന്ന് 1105 പേരുമാണ് എന്ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില് 33,304 പേരും മറ്റ് സ്ഥലങ്ങളില് നിന്ന് 111 പേരും ഫാര്മസി കോഴ്സിനായുള്ള പരീക്ഷ എഴുതി.
Kerala
കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന് തിരക്ക്

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില് സഞ്ചാരികളുടെ വന്തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്പേ ഈയാഴ്ചത്തെ ബുക്കിങ് തീര്ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര് പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള് ആലപ്പുഴ മുതല് പാതിരാമണല് വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ് എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല് നാലുവരെയാണു സഞ്ചാരം.
എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്, ലോവര് ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര് ക്ലാസിന് 500 രൂപ, ലോവര് ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല് വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന് ഭക്ഷണ സ്റ്റാളുണ്ട്.
മറ്റു ജില്ലകളില്നിന്നുള്ള യാത്രക്കാരാണ് അധികവും. സ്കൂളുകള്, ആരാധനാലയങ്ങള്, പൂര്വവിദ്യാര്ഥി സംഘങ്ങള് എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്ഷം മുന്പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്ഷവും.ബുക്കിങ്ങിനുള്ള ഫോണ് നമ്പറുകള്: 9400050326, 9400050325.
Kerala
കേന്ദ്രത്തിന്റെ അന്തിമാനുമതി; കേരളത്തിന് 29,529 കോടി കടമെടുക്കാം

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാം. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഇതുകൂടി ചേർത്താണ് 29,529 കോടി അനുവദിച്ചത്.കഴിഞ്ഞവർഷം ഇതേസമയം അനുവദിച്ചത് 21,253 കോടിയായിരുന്നു. ഇത്തവണ 8276 കോടി കൂടുതൽ. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് ഒരുവർഷം ആകെ കടമെടുക്കാവുന്നത്. കേരളത്തിന്റെ വായ്പപ്പരിധി 39,876 കോടിയായാണ് നിശ്ചയിച്ചത്. ഇതിൽ പിഎഫ് ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ട്, കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത മുൻകാല വായ്പകളുടെ വിഹിതം തുടങ്ങിയവ കിഴിച്ചശേഷമുള്ള തുകയാണ് പൊതുവിപണിയിൽനിന്ന് എടുക്കാൻ അനുവദിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള േപ്രാത്സാഹനമായി അരശതമാനംകൂടി അനുവദിക്കും. ഡിസംബറിനുശേഷം കണക്ക് പരിശോധിച്ച് സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുക കേന്ദ്രസർക്കാർ അറിയിക്കും.വായ്പയെടുക്കുന്നതിന് ഇത്തവണ ഒരു നിബന്ധനകൂടി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. സർക്കാരിന്റെയും പൊതുമേഖലയിലെയും സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകുമെന്നാണ് ഗാരന്റി.
എന്നാൽ, ഇതിനായി സർക്കാർ പണം മാറ്റിവെക്കാറില്ല. ഇങ്ങനെ പണം മാറ്റിവെച്ച് ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിക്കണമെന്നാണ് പുതിയ നിബന്ധന. ഇതിനായി ബാക്കി നിൽക്കുന്ന ഗാരന്റിയുടെ അഞ്ചുശതമാനം വരുന്ന തുക വർഷംതോറും ഫണ്ടിലേക്ക് നിക്ഷേപിക്കണം. കേരളം ഈ വർഷം ഇതിനായി കണ്ടെത്തേണ്ടത് 600 കോടിയാണ്. ഫണ്ട് രൂപവത്കരിക്കാനുള്ള നിർദേശം കേരളം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ ഇത് നിലവിൽവരും. ഗാരന്റി കണ്ടെത്താനുള്ള ഫണ്ട് രൂപവത്കരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്