Kerala
പി.എസ്.സി: സർവകലാശാല ഒ.എ പ്രാഥമിക പരീക്ഷയെഴുതാത്തവർക്ക് നാലാം ഘട്ടത്തിൽ അവസരം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ സർവകലാശാലകളിലെ ഓഫീസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് നടത്തിയ പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം.
ആഗസ്ത് അഞ്ച്, 17, സെപ്തംബർ ഒമ്പത് തുടങ്ങിയ പൊതുപ്രാഥമിക പരീക്ഷാദിവസം അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) ഹാജരാക്കിയാലോ, അപകടം പറ്റി ചികിത്സയിലുള്ളവർ അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ ഉള്ളത്) ഹാജരാക്കിയാലോ, പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാലോ, ഗർഭിണികളായ ഉദ്യോഗാർഥികളിൽ ബുദ്ധിമുട്ടുള്ളവർ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ ഇത് തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാലോ, പരീക്ഷാദിവസം സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ 23ന് നടക്കുന്ന നാലാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുമെന്ന് പി.എസ്.സി അറിയിച്ചു.
ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേന നേരിട്ട് അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. തപാൽ ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. തിങ്കൾ മുതൽ 16വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2546260, 246.
Kerala
കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്


വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കും
കണങ്കാൽ വേദന
യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സൃഷ്ട്ക്കും.
ഉപ്പൂറ്റി വേദന
ശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.
പാദങ്ങളിലെ തണുപ്പ്
അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.
കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്
വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.
ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍
ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.
Kerala
പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം


ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Kerala
നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍


വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.
എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്