ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ; പ്രീ ബുക്കിങ് ഞായറാഴ്ച അവസാനിക്കും
കേരള രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയനേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയുടെ പ്രീ ബുക്കിങ് ഞായറാഴ്ച അവസാനിക്കും. 650 രൂപ മുഖവില വരുന്ന പുസ്തകം ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 499 രൂപയ്ക്ക് ലഭിക്കും. ‘കാലം സാക്ഷി’ എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം സെപ്റ്റംബര്‍ 10-ന് ശേഷം ലഭ്യമാകും.
ബാല്യകാലവും രാഷ്ട്രീയപ്രവേശനവും വിവരിക്കുന്ന ‘വഴിയും ജീവിതവും’, കെ.എസ്.യു കാലത്തെ പ്രവര്‍ത്തനചരിത്രം പറയുന്ന ‘ഓണത്തിന് ഒരു പറ നെല്ല്’, കോണ്‍ഗ്രസ് നേതൃത്വം യുവാക്കള്‍ പിടിച്ചെടുത്ത കാലഘട്ടത്തിന്റെ ഓര്‍മ പങ്കുവെയ്ക്കുന്ന ‘കോണ്‍ഗ്രസ്സിന്റ സിരകളില്‍ പുതുരക്തം’, ഇന്ദിരാഗാന്ധിയുടെ അയോഗ്യതയും അടിയന്തരാവസ്ഥ പ്രഖ്യാപനവും പാര്‍ട്ടി പിളര്‍പ്പും വിവരിക്കുന്ന ‘ഗതിമാറ്റിയ ഗുവാഹതി’, ആരെയും ക്ഷണിക്കാതെ നടത്തിയ വിവാഹത്തിന്റെ കഥ പറയുന്ന ‘വാനില്‍ നിന്നൊരു മകുടം’, ഗ്രൂപ്പ് പോരുകള്‍ക്കൊടുവില്‍ കരുണാകരന്റെ രാജിയിലേക്കു നയിച്ച തന്ത്രങ്ങള്‍ പരാമര്‍ശിക്കുന്ന ‘നേതൃമാറ്റം എന്ന ആവശ്യം’, സോളാര്‍ കേസും അതുയര്‍ത്തിയ കോളിളക്കവും പരാമര്‍ശിക്കുന്ന ‘സോളാര്‍’, പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബം നല്‍കിയ പിന്തുണ സ്മരിക്കുന്ന ‘കുടുംബം രക്ഷാകവചം’ എന്നിങ്ങനെ 47 അധ്യായങ്ങളിലായാണ് ആത്മകഥ ഇതള്‍ വിരിയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ-സ്വകാര്യ ജീവിതത്തിലെ നിരവധി അപൂര്‍വ ഫോട്ടോകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.
