വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു
ഇരിട്ടി: ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന് തീപിടിച്ച് കത്തി നശിച്ചു. ഇരിട്ടി ഉളിക്കൽ റോഡിൽ പുതുശ്ശേരിയിലുള്ള ബിപിൻ അറക്കലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന് ഇന്നലെ രാത്രി 12 മണിയോടെ തീപിടിക്കുകയായിരുന്നു.
മുറ്റത്തുനിന്നും തീ ഉയരുന്നത് കണ്ട അയൽവാസി ഉറക്കത്തിലായിരുന്ന ബിപിനെ വിളിച്ചുണർത്തുകയായിരുന്നു. നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചത് കണ്ട് ബിപിൻ ഉടൻ മോട്ടർ ഓണാക്കി വെള്ളം അടിച്ച് തീ അണച്ചതുകൊണ്ട് വലിയ അപകടം ഒഴിവായതായി ബിപിൻ പറഞ്ഞു.
ഇന്ധന ടാങ്കിന് തീ പിടിക്കുന്നതിന് മുൻപ് തീ അണക്കാൻ ആയത് വലിയ അപകടത്തിൽ നിന്നും ഒരു കുടുംബം മുഴുവൻ രക്ഷപ്പെട്ടത്.ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് സംശയിക്കുന്നുണ്ടെങ്കിലും നിർത്തി ഇട്ട വാഹനത്തിന് തീ പിടിക്കുന്നതിന് സാധ്യത ഇല്ലെന്നാണ് കമ്പിനിയുടെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഫോറിൻ സെക്സ് അടക്കമുള്ള വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇരിട്ടി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ബിപിൻ. ഇന്നലെ രാത്രി തന്നെ ഇരിട്ടി പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.