മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: തീയതി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുളള തീയതി നവംബര്‍ 30 വരെ നീട്ടി.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് തൊഴിലുടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധിയുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോര്‍ഡിന്റെ അനുമതിയോടെ കുടിശ്ശിക അടക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.