Connect with us

Kerala

കോ​ട​തി വി​ധി കാ​ത്ത് കേ​ര​ളം; വ​രു​മോ മ​റ്റൊ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‍‍?

Published

on

Share our post

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ വി​ധി​യെ​ഴു​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ ച​ർ​ച്ച​യാ​യി മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത​ക​ൾ.

പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത്, ക്രി​സ്ത്യ​ൻ സ​മു​ദാ​യാം​ഗ​മാ​യ സി​.പി.​ഐ​യു​ടെ എ. ​രാ​ജ വ്യാ​ജ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ണ് മ​ത്സ​രി​ച്ച​തെ​ന്ന യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​കു​മാ​റി​ന്‍റെ ഹ​ർ​ജി​യി​ന്മേ​ൽ സു​പ്രീം കോ​ട​തി​യി​ൽ വാ​ദം തു​ട​രു​ക​യാ​ണ്.

കേ​സി​ൽ രാ​ജ​യ്ക്കെ​തി​രാ​യി വി​ധി വ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ എം.​എ​ൽ​.എ സ്ഥാ​നം അ​സാ​ധു​വാ​ക്കി മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി​വ​രും. രാ​ജ​യെ എം.​എ​ൽ.​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ മാ​ർ​ച്ച് 20-ലെ ​വി​ധി താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്താ​ണ് കേ​സി​ൽ ഇ​ട​ക്കാ​ല​വാ​ദം ന​ട​ക്കു​ന്ന​ത്.

കേ​ര​ള ച​രി​ത്ര​ത്തി​ലെ ആ​ദ്യ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന മ​ണ്ഡ​ല​മാ​ണ് ദേ​വി​കു​ളം. 1957-ലെ ​ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജേ​താ​വാ​യ സി​.പി.​ഐ നേ​താ​വ് റോ​സ​മ്മ പു​ന്നൂ​സി​ന്‍റെ വി​ജ​യം കോ​ട​തി ഇ​ട​പെ​ട്ട് റ​ദ്ദാ​ക്കി​യി​രു​ന്നു. ഐ​ക്യ​കേ​ര​ള​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ആ​ദ്യ എം​.എ​ൽ​.എ ആ​യ റോ​സ​മ്മ പു​ന്നൂ​സ് ത​ന്നെ​യാ​യി​രു​ന്നു സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ പ്രോ ​ടേം സ്പീ​ക്ക​ർ.

റോ​സ​മ്മ പു​ന്നൂ​സി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം കോ​ട​തി അ​സാ​ധു​വാ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ എ​ൻ. ഗ​ണ​പ​തി എം​.എ​ൽ.​എ ആ​യെ​ങ്കി​ലും അ​നു​കൂ​ല കോ​ട​തി വി​ധി​യി​ലൂ​ടെ റോ​സ​മ്മ എം​.എ​ൽ​.എ സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

കേ​ര​ളം എ​ക്കാ​ല​വും ഓ​ർ​ത്തി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​മു​റ​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും അ​ത്ത​ര​മൊ​രു പോ​രാ​ട്ടം ന​ട​ക്കു​മോ എ​ന്ന​റി​യാ​ൻ കോ​ട​തി വി​ധി​ക്കാ​യി കാ​ത്തി​രി​ക്ക​ണം.

ഇ​തി​നി​ടെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് സു​പ്ര​ധാ​ന​മാ​യ ര​ജി​സ്റ്റ​റു​ക​ൾ സു​പ്രീം കോ​ട​തി​ക്ക് കൈ​മാ​റി​യി​ല്ലെ​ന്ന് ഡി. ​കു​മാ​ർ ആ​രോ​പി​ച്ചു.

രാ​ജ​യു​ടേ​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മാ​മോ​ദി​സ ര​ജി​സ്റ്റ​ർ, മാ​താ​പി​താ​ക്ക​ളു​ടെ സം​സ്കാ​ര ര​ജി​സ്റ്റ​ർ, കു​ടും​ബ ര​ജി​സ്റ്റ​ർ എ​ന്നി​വ സു​പ്രീം കോ​ട​തി​ക്ക് കൈ​മാ​റി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളു​ടെ​യും ഒ​റി​ജി​ന​ൽ കൈ​മാ​റാ​ൻ ഹൈ​ക്കോ​ട​തി​യോ​ട് നേ​ര​ത്തെ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ച​താ​യി സു​പ്രീം കോ​ട​തി ര​ജി​സ്ട്രി പു​റ​ത്തി​റ​ക്കി​യ ഓ​ഫീ​സ് ഓ​ർ​ഡ​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ മൂ​ന്ന് സു​പ്ര​ധാ​ന​മാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് കു​മാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, താ​ൻ ക്രി​സ്തു മ​ത​ത്തി​ലേ​ക്ക് മാ​റി​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ഴും ഹി​ന്ദു പ​റ​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ന്നു​മാ​ണ് രാ​ജ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. താ​ൻ ക്രി​സ്ത്യ​ൻ മ​ത​വി​ഭാ​ഗ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ ഒ​ന്നും ഹ​ർ​ജി​ക്കാ​ർ​ക്ക് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും രാ​ജ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.


Share our post

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 137 പേർ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധയിൽ 137 പേർ അറസ്റ്റിൽ. 126 കേസുകൾ രജിസ്റ്റർ ചെയ്തു.ആകെ 0.049 കിലോ എം.ഡി.എം.എയും 17.089 കിലോ കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2301 പേരെയാണ് പരിശോധിച്ചത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്.


Share our post
Continue Reading

Kerala

കേരള പോലീസ് സേനയുടെ ഭാഗമായി 447 പേർ; പാസിങ്‌ ഔട്ട് പരേഡ് നടത്തി

Published

on

Share our post

കേരള പോലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 447 പേരുടെ പാസ്സിങ് ഔട്ട് പരേഡ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിച്ചു. ജനങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നിറവേറ്റുകയെന്നതാണ് ജനമൈത്രി പോലീസിന്റെ കടമയെന്ന് അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവിൽ മികവ്‌ തെളിയിച്ച വിവിധ ബറ്റാലിയനുകളിലെ റിക്രൂട്ട് സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. 2024 ജൂണിൽ പരിശീലനം ആരംഭിച്ച എം എസ് പി, കെ എ പി രണ്ട്, കെ എ പി നാല്, കെ എ പി അഞ്ച് ബറ്റാലിയനുകളിലെ 347 പോലീസ് സേനാംഗങ്ങളും 2024 സെപ്റ്റംബര്‍ മാസം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം ആരംഭിച്ച 100 പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കാസർഗോഡ് സ്വദേശിയും കെ എ പി. നാലാം ബറ്റാലിയനിലെ സേനാംഗവുമായ പി. ആദർഷ്, മലപ്പുറം സ്വദേശിയും എം എസ് പിയിലെ ടി.കെ അക്ബർ അലി എന്നിവരാണ് പരേഡ് നയിച്ചത്. സേനാംഗങ്ങളിൽ 40 പേർ ബിരുദാനന്തര ബിരുദം, എം.ടെക് നേടിയവരും ഒൻപത് പേർ എം.ബി.എക്കാരും 33 ബി.ടെക്, 192 ബിരുദം നേടിയവരുമാണ്. നാല് ബി.എഡ് ബിരുദദാരികളും 39 ഡിപ്ലോമക്കാരും 129 പേർ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

ഔട്ട്ഡോർ വിഷയത്തിൽ ശാരീരിക ക്ഷമത, റൂട്ട് മാർച്ച്, തടസ്സങ്ങളെ മറികടക്കൽ, ആയുധമില്ലാതെ ശത്രുവിനെ കീഴ്പ്പെടുത്തൽ, യോഗാഭ്യാസം, കരാട്ടെ എന്നിവയടങ്ങിയ ശാരീരിക പരിശീലനവും പരേഡ്, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഡ്രില്ലും ഭാഗമായിരുന്നു. ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും, സ്ഫോടക വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും നൽകുന്ന വെപ്പൺ ട്രെയിനിങ്, ജംഗിളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ഫീൽഡ് ക്രാഫ്റ്റും, കമാണ്ടോ ട്രെയിനിംഗും, നവീകരിച്ച ഷീൽഡ് ഡ്രില്ലും, സ്വിമ്മിംഗ്, കമ്പ്യൂട്ടർ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നേടി. കടൽത്തീരം വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചിട്ടുള്ള പരിശീലനം, കോടതികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള പരിശീലനം, ഇൻഡോർ വിഷയങ്ങളിൽ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, പോലീസ് ആക്‌ട്, ഇന്ത്യാ ചരിത്രം, കേരളാ ചരിത്രം, പോലീസ് സ്റ്റാൻഡിംഗ് ഓർഡർ തുടങ്ങിയ വിഷയങ്ങളിലെ അറിവും മനുഷ്യ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കൽ, സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ, സൈക്കോളജി, വിവിധ അവസരങ്ങളിൽ ചെയ്യേണ്ട ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പോലീസ് ഡ്യൂട്ടികൾ, വിവിധ തരത്തിലുള്ള വകുപ്പുതല വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും സ്പെഷ്യലൈസ്‌ഡ് വാഹനങ്ങളായ ക്രെയ്ൻ, റിക്കവറി വെഹിക്കിൾ, വരുൺ, വജ്രാ എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും, വി വി ഐ പി മോട്ടോർ കേഡ് വെഹിക്കിൾ മൂവ്മെന്റ് എന്നീ വിഷയങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം. ആർ. അജിത്ത് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എ പി ആനന്ദ് ആർ, ഡി എസ് സി കമാൻഡർ ശ്രീകുമാർ കെ പിള്ള, ഏഴിമല നേവൽ അക്കാദമി ലെഫ്റ്റ് കമാൻഡർ അസ്തേഹം സർ താജ്, ഡി എസ് സി കമാൻഡന്റ് കേണൽ പി എസ് നാഗ്റ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ്, റൂറൽ ഡിസ്ട്രിക്ട് പോലീസ് മേധാവി അനൂജ് പലിവാൽ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kerala

വയോജനങ്ങളെ ചേര്‍ത്തുപിടിക്കാം; വ്യത്യസ്തമായി ‘വിഷു കൈനീട്ടം’

Published

on

Share our post

വിഷുദിനാഘോഷവുമായി ബന്ധപ്പെട്ട് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആര്‍ദ്രദീപം പദ്ധതിയും നഗരസഭയും സബ് കളക്ടര്‍ ഓഫീസും സംയുക്തമായി ‘വിഷുകൈ നീട്ടം’പരിപാടി സംഘടിപ്പിച്ചു. വയോജനങ്ങളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനറാണി ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ഒത്തുകൂടാനും കാണാനും സംസാരിക്കുവാനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി അധ്യക്ഷനായി. വിവിധ വയോജന കേന്ദ്രങ്ങളില്‍ നിന്നായി നൂറിലധികം വയോജനങ്ങള്‍ പരിപാടിയുടെ ഭാഗമായി. എത്തിച്ചേര്‍ന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും സബ് കലക്ടര്‍ വിഷു കൈനീട്ടവും നല്‍കി.

വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ ആര്‍ദ്രദീപം പദ്ധതി നടപ്പിലാക്കുന്നത്. അവബോധം, വിഭവസമാഹരണം, മാനസിക പിന്തുണ നല്‍കല്‍ എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ട്രിബ്യൂണലിന്റെ മുന്‍പില്‍ എത്തിക്കുക, ആവശ്യമായ സാധനങ്ങള്‍ സി എസ് ആര്‍ ഫണ്ട് വഴി കണ്ടെത്തി നല്‍കുക, വീടുകളിലും മറ്റും ഒറ്റപ്പെട്ടും മറ്റും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബരായ വയോജനങ്ങള്‍ക്കു മാനസിക പിന്തുണ നല്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ പി പ്രശാന്ത്, ഡി എല്‍ എസ് എ സബ് ജഡ്ജ് പി മഞ്ജു, തലശ്ശേരി നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ നാരായണന്‍, സബ് കലക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ഇ സൂര്യകുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും വയോജനങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.


Share our post
Continue Reading

Trending

error: Content is protected !!