കാപ്പാട് ബീച്ചിലെ കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സ്ഥിരീകരിച്ചു. ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. ഇതേ നായ പ്രദേശത്തെ പശുവിനെയും കടിച്ചിരുന്നു.
കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
