ഡബ്ബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; നടൻ മാരിമുത്തു അന്തരിച്ചു

Share our post

സീരിയൽ-സിനിമ താരം മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ​ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്.

വസന്ത്, എസ്. ജെ സൂര്യ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച മാരിമുത്തു കണ്ണും കണ്ണും, ബുലിവാൽ എന്നീ രണ്ട് സിനിമകളുടെ സംവിധായകനായിട്ടുണ്ട്. തുടർന്നാണ് സിനിമയിൽ അഭിനേതാവാകുന്നത്. മിഷ്കിൻ സംവിധാനം ചെയ്ത യുത്തം സെയ് എന്ന ചിത്രത്തിൽ ലീഡ് റോൾ ചെയ്തു കൊണ്ടാണ് മാരി മുത്തു ആ​ദ്യമായി അഭിനയിക്കുന്നത്.

ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോ​ഗത്തിൽ തമിഴ് സിനിമയിൽ നിന്ന് നിരവധിപേരാണ് അനുശോചനമർപ്പിച്ചിരിക്കുന്നത്.രജനികാന്തിന്റെ ‘ജയിലറാ’ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!