ജില്ലാ പോലീസ് ചീഫിന് ക്യൂ.ആർ കോഡ് വഴി പരാതി നല്‍കാം

പരിയാരം: സംസ്ഥാനത്ത് ആദ്യമായി പൊതുജനങ്ങൾക്ക് ക്യു.ആർ കോഡ് വഴി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനുള്ള സംവിധാനമൊരുക്കി കണ്ണൂർ റൂറൽ പൊലീസ്. പൊലീസിന് നൽകിയ പരാതികളിൽ അന്വേഷണം തൃപ്തികരമല്ലെങ്കിലോ, പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പരാതികൾ ഉണ്ടെങ്കിലോ സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്ത് പരാതി നൽകാൻ ഇതിലൂടെ സാധിക്കും.
പൊലീസ് ആസ്ഥാനത്തെ ഐ.ടി വിഭാഗം വഴി ജില്ലാ പൊലീസ് മേധാവിക്ക് ലഭിക്കും. റൂറൽ പൊലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഈ സമ്പ്രദായം ഏർപ്പെടുത്തും.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നിർവ്വഹിക്കും.