ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം; യു.ഡി.എഫ് പേരാവൂരിൽ ആഹ്ലാദപ്രകടനം നടത്തി

പേരാവൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിൽ യു.ഡി.എഫ് പേരാവൂരിൽ ആഹ്ലാദപ്രകടനം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത്, കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ഷഫീർ ചെക്യാട്ട്,രാജീവൻ കളത്തിൽ ,ശരത്ത് ചന്ദ്രൻ,കെ.സുഭാഷ്,സലാം പാണമ്പ്രോൻ,സക്കരിയ ബാണത്തുംകണ്ടി,സിബി കണ്ണീറ്റുകണ്ടം തുടങ്ങിയവർ നേതൃത്വം നല്കി.ലഡു വിതരണവും നടത്തി.