Connect with us

Kannur

ചാംപ്യൻസ് ബോട്ട് ‌ലീഗ് നാളെ ഉച്ചയ്ക്ക് 2.30ന് അഞ്ചരക്കണ്ടിപ്പുഴയിൽ

Published

on

Share our post

കണ്ണൂർ : ഉത്തര മലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാളെ വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഴപ്പിലങ്ങാട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

ഉദ്ഘാടനത്തിനു ശേഷം ഫൈനൽ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് അഞ്ചിനു സമ്മാനദാനം നടക്കും.ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണു നടക്കുക.

സിബിഎൽ കഴിഞ്ഞ വർഷം ചാലിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉത്തര മലബാറിൽ ജലോത്സവം എത്തുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രിയുടെ ധർമടം മണ്ഡലം പ്രതിനിധി പി.ബാലൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ഡി.ഗിരീഷ് കുമാർ, ടി.ജി.അഭിലാഷ് എന്നിവർ പറഞ്ഞു.

അഞ്ചരക്കണ്ടിപ്പുഴയുടെ തീരങ്ങളിൽ ആവേശത്തിരമാലകളുണർത്തി ഉത്തരമലബാറിന്റെ അഭിമാനച്ചുരുളൻ വള്ളങ്ങൾ കുതിച്ചുപായാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാണംകുണുങ്ങിയെത്തുന്ന മഴയുടെ തണുപ്പിനെയും ശാന്തമായൊഴുകുന്ന പുഴയിലെയോളങ്ങളെയും ആർത്തിരമ്പാൻ കൊതിക്കുന്ന വള്ളംകളി പ്രേമികളെയും തീപിടിപ്പിക്കുന്ന ചാംപ്യൻസ് ബോട്ട്‌ലീഗ് കണ്ണൂരിലേക്ക്.അണിയക്കാരന്റെ വേഗതയും അമരക്കാരന്റെ തന്ത്രങ്ങളും ലക്ഷ്യത്തിലേക്ക് തുഴ നീട്ടിയെറിഞ്ഞുകയറുന്ന തുഴക്കാരുടെ കുതിപ്പുമായി മത്സരിക്കാനിറങ്ങുന്നത് 13 ക്ലബ്ബുകൾ. നാളെ ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്യും.

13 ടീമുകൾ

കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നായി 13 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒരു ടീം പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് 13 ആയി ടീം ലിസ്റ്റ് ചുരുങ്ങിയത്. കാസർകോട് ജില്ലയിൽ നിന്ന് 11 ടീമുകൾ പങ്കെടുക്കാനായി എത്തുമ്പോൾ കണ്ണൂരുനിന്ന് 2 ടീമുകൾ കൂടെ ജലമേളയ്ക്ക് ആവേശം പകർന്ന് അഞ്ചരക്കണ്ടി പുഴയിലേക്കെത്തും.

അഞ്ചരക്കണ്ടി; ശാന്തം, ഗംഭീരം

ചാംപ്യൻസ് ബോട്ട്ലീഗിന് ഉത്തരമലബാറിൽ ആദ്യമായി വേദിയാകുന്നത് അഞ്ചരക്കണ്ടി പുഴയാണ്. മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് മത്സരം നടക്കുന്നത്. വലിയ മഴ ഉണ്ടായാൽപോലും ജലനിരപ്പ് പതിയെ ഉയരുകയുള്ളു എന്നതും ഒരു കിലോമീറ്റർ ദൂരം നേർരേഖ പോലെ മത്സരത്തിന് അനുയോജ്യമായി ലഭിക്കുമെന്നതും അഞ്ചരക്കണ്ടിയുടെ തിരഞ്ഞെടുപ്പിൽ നിർണായകമായി.

മലബാർ ജലോത്സവം

1970കളോടെ കാസർകോട്, കണ്ണൂർ തീരങ്ങളിൽ ചെറുതും വലുതുമായ വള്ളംകളികൾ ആരംഭിച്ചിരുന്നെങ്കിലും പലയിടങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. ചരക്കുനീക്കത്തിനും കടത്തിനും ഉപയോഗിക്കുന്ന 5– 9 ആളുകൾ യാത്ര ചെയ്യുന്ന തോണികളുടെ മത്സരയോട്ടങ്ങൾക്ക് ഇരുജില്ലകളിലെയും തീരങ്ങളിൽ ഉത്സവപ്രതീതിയായിരുന്നു. ഈ മത്സരങ്ങൾക്ക് കമന്ററി പറയാനെത്തിയ കേരളത്തിന്റെ തെക്ക് നിന്നുള്ളവർക്ക് ഇവിടെയുള്ള ദേശങ്ങളിലെ ജനങ്ങൾ വള്ളംകളിയോട് കാണിക്കുന്ന ആത്മാർഥതയും ആവേശവും അദ്ഭുതമായി.

തിരികെ നാട്ടിലെത്തിയ അവരാണ് ഉത്തരമലബാറിന്റെ വള്ളം കളിയിലേക്ക് ചുരുളൻ വള്ളങ്ങളെ എത്തിക്കുന്നത്. തെക്കൻ കേരളത്തിൽ നിന്നുള്ള വിദഗ്ധർ ചുരുളൻ വള്ളങ്ങളുടെ നിർമാണ വിദ്യയുമായി കണ്ണൂരിലേക്കും കാസർകോടുള്ള മയീച്ചയിലേക്കുമെത്തി. അങ്ങനെ ചുരുളൻ വള്ളങ്ങളുടെ കരുത്തിൽ മലബാർ ജലോത്സവങ്ങളുടെ ഓളങ്ങൾ ചിതറിത്തെറിച്ചു.

കാസർകോടിന് ഓളപ്പാഠം പകർന്ന ‘പറക്കുംതളിക’

തെങ്ങിന്റെ മടൽ കൊണ്ട് നിർമിച്ച തുഴകളോട് കൂടിയ, 5–9 പേർ മത്സരിക്കുന്ന വള്ളങ്ങൾ ആയിരുന്നു ഉത്തരമലബാറിൽ ജലോത്സവം സജീവമായിരുന്ന കാസർകോട് ജില്ലയിലേത്. അത് തിരുത്തിക്കുറിക്കാൻ കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് ഒരുടീമെത്തി. ജയിക്കാൻ വാശിയും കരുത്തും മാത്രം പോര വീതിയേറിയ മരത്തുഴകൾ കൂടെ വേണമെന്ന് രണ്ടുമൂന്ന് മത്സരങ്ങളിലൂടെ അവർ പഠിപ്പിച്ചു. ഓളത്തിലേക്ക് കരുത്തേറിയ ആ തുഴകൾ വന്നുവീഴുമ്പോൾ തീരമാകെ അലറിവിളിച്ചു, ‘പറക്കുംതളിക’.

നെഹ്റു ട്രോഫിയിലെ മലബാർ കരുത്ത്

ഇത്തവണ അഞ്ചരക്കണ്ടി പുഴയിൽ മത്സരിക്കാനെത്തുന്ന എല്ലാ തുഴക്കാരും പുന്നമടയിലെ ഓളപ്പരപ്പുകളിൽ വിവിധ ക്ലബുകൾക്കായി തുഴയെറിഞ്ഞവരാണ്. തെക്കൻ കേരളത്തിലെ തുഴക്കാരുടെ മികവ് വേഗതയിലെ തന്ത്രങ്ങളിലാണ്. ഉത്തരമലബാറിൽ നിന്നുള്ളവരുടേത് കൈക്കരുത്തിലും. അതുകൊണ്ടുതന്നെ ഒരു ചുണ്ടൻ വള്ളത്തിലെ തുഴക്കാരിൽ (100–85 ആളുകൾ) മലബാറുകാരും നിർണായക സ്ഥാനം വഹിക്കുന്നു. ഓരോ സീസണിലും കാസർകോട് നിന്നും കണ്ണൂരുനിന്നുമുള്ള തുഴക്കാർക്കായി തെക്കൻകേരളത്തിലെ ക്ലബുകൾ കാത്തിരിക്കും.

പങ്കെടുക്കുന്ന ടീമുകൾ

1. വയൽക്കര മയിച്ച

നീറ്റിലിറങ്ങിയ വർഷം: 2000

ക്ലബ് : വയൽക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മയിച്ച

അമരത്ത് : മനോജ്

അണിയത്ത് : സുമനേഷ്

ശ്രദ്ധേയ നേട്ടങ്ങൾ : എംജി ട്രോഫി, കുപ്പം

ജലോത്സവം തുടങ്ങിയവയിൽ റണ്ണറപ്.

2.എകെജി മയിച്ച

നീറ്റിലിറങ്ങിയ വർഷം: 2014

ക്ലബ് :എകെജി മയിച്ച ആർട്സ് ആൻഡ്

സ്പോർട്സ് ക്ലബ്

അമരത്ത് :രമേശൻ

അണിയത്ത് :സജിത്ത്

ശ്രദ്ധേയ നേട്ടങ്ങൾ : 2014ലെ കിഴക്കേമുറി

ജലോത്സവത്തിൽ ജേതാക്കൾ

3.ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ

നീറ്റിലിറങ്ങിയ വർഷം: 2019

ക്ലബ് : ശ്രീ വിഷ്ണുമൂർത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിവയൽ

അമരത്ത് : രതീഷ്

അണിയത്ത് : സനിൽ

ശ്രദ്ധേയ നേട്ടങ്ങൾ : നിലമ്പൂരിൽ നടന്ന ചാംപ്യൻസ് ബോട്ട് ലീഗിൽ റണ്ണറപ്

4. ശ്രീ വയൽക്കര വെങ്ങാട്ട്

നീറ്റിലിറങ്ങിയ വർഷം: 2017

ക്ലബ് : ശ്രീ വയൽക്കര വെങ്ങാട്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :കെ.പി.സജിത്ത്

അണിയത്ത് :ലിജേഷ്

ശ്രദ്ധേയ നേട്ടങ്ങൾ : 2017ലെ എംജി ട്രോഫി,

പഴയങ്ങാടി ട്രോഫി എന്നിവയിൽ

ആദ്യസ്ഥാനങ്ങൾ.

5.ഇഎംഎസ് മുഴക്കീൽ

നീറ്റിലിറങ്ങിയ വർഷം: 2014

ക്ലബ് : ഇഎംഎസ് മുഴക്കീൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് : എം.സുനിൽകുമാർ

അണിയത്ത് :അഖിൽ

ശ്രദ്ധേയ നേട്ടങ്ങൾ : ആദ്യമായി ചുരുളൻവള്ളം ഉത്തരമലബാറിൽ മത്സരത്തിന് ഇറക്കി. അന്ന് ക്ലബ്ബിന്റെ പേര് ന്യൂശക്തി മുഴക്കീൽ എന്നായിരുന്നു. 2011– 12 വർഷങ്ങളിൽ തേജസ്വിനിപ്പുഴയിലെ ജലമേളയിൽ ചാംപ്യന്മാർ

6.റെഡ്സ്റ്റാർ കാര്യംകോട്

നീറ്റിലിറങ്ങിയ വർഷം: 2013

ക്ലബ് :റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാര്യംകോട്

അമരത്ത് :കെ.പി.പ്രമോദ്

അണിയത്ത് :ടി.വി.രതീഷ്

ശ്രദ്ധേയ നേട്ടങ്ങൾ : വള്ളുവൻകടവ് ജലോത്സവത്തിൽ 2–ാം സ്ഥാനം

7.പാലിച്ചോൻ അച്ചാംതുരുത്തി എ ടീം

നീറ്റിലിറങ്ങിയ വർഷം: 2017

ക്ലബ് : പാലിച്ചോൻ അച്ചാംതുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :പി.മധു

അണിയത്ത് :ജിഷ്ണു

ശ്രദ്ധേയ നേട്ടങ്ങൾ : ബേപ്പൂർ ചാംപ്യൻസ് ലീഗിൽ ഒന്നാം സ്ഥാനം

8.പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം

നീറ്റിലിറങ്ങിയ വർഷം: 2017

ക്ലബ് :പാലിച്ചോൻ അച്ചാംതുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :ദിനേശൻ

അണിയത്ത് :ഗോകുൽ

ശ്രദ്ധേയ നേട്ടങ്ങൾ: നിലമ്പൂർ ചാംപ്യൻസ് ലീഗിൽ റണ്ണറപ്

9.എകെജി പൊടോത്തുരുത്തി എ ടീം

നീറ്റിലിറങ്ങിയ വർഷം: 2014

ക്ലബ് : എകെജി പൊടോത്തുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :ടി.ബിജു

അണിയത്ത് :കെ.ബാലകൃഷ്ണൻ

ശ്രദ്ധേയ നേട്ടങ്ങൾ : പ്രഥമ എംജി ട്രോഫി

ചാംപ്യന്മാർ, എംജി ട്രോഫി 2 തവണ നേടിയ

ഏക ടീം

10.എകെജി പൊടോത്തുരുത്തി ബി ടീം

നീറ്റിലിറങ്ങിയ വർഷം:2023

ക്ലബ് :എകെജി പൊടോത്തുരുത്തി ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് : വി.കെ.വിനീഷ്

അണിയത്ത് :ടി.അമൽ

11.കൃഷ്‌ണപിള്ള കാവുംചിറ

നീറ്റിലിറങ്ങിയ വർഷം: 2020

ക്ലബ് : കാവുംചിറ കൃഷ്‌ണപിള്ള ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :പി.പി.സുജിത്

അണിയത്ത് :സി.ഒ.സൂരജ്

ശ്രദ്ധേയ നേട്ടങ്ങൾ : മലബാറിൽ നിന്ന് ആദ്യമായി നെഹ്റുട്രോഫിയിൽ പങ്കെടുത്ത ടീം

12. നവോദയ മംഗലശ്ശേരി

നീറ്റിലിറങ്ങിയ വർഷം: 2012

ക്ലബ് : നവോദയ മംഗലശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമരത്ത് :നികേഷ് കുമാർ

അണിയത്ത് :സുമേഷ്

ശ്രദ്ധേയ നേട്ടങ്ങൾ : 2017ലെ എപിജെ അബ്ദുൽ കലാം സ്വർണക്കപ്പ് ജേതാക്കൾ

13.സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് മേലൂർ

നീറ്റിലിറങ്ങിയ വർഷം: 2015

ക്ലബ് :സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് മേലൂർ

അമരത്ത് :കെ.സി.സതീശൻ

അണിയത്ത് :അശോകൻ

ശ്രദ്ധേയ നേട്ടങ്ങൾ : 2018ലെ എംജി ട്രോഫി

ജേതാക്കൾ

∙സ്ഥലം

മമ്മാക്കുന്ന് പാലം, അഞ്ചരക്കണ്ടിപ്പുഴ, ധർമടം

∙ചെലവ് ലക്ഷങ്ങൾ
ഒരു ചുരുളൻവള്ളത്തിന്റെ നിർമാണ

ചെലവ് :10– 15 ലക്ഷം

മത്സരമുന്നൊരുക്കത്തിനും വള്ളം പോളിഷ്

ചെയ്യുന്നതിനും :2–4 ലക്ഷം

സമ്മാനത്തുക
20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ലഭിക്കും. ജേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഒന്നേകാൽ ലക്ഷം രൂപ ബോണസായും ലഭിക്കും

അണിയവും അമരവും
കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള ചുരുളൻ വളങ്ങളാണ് പങ്കെടുക്കുക. ഒരു വള്ളത്തിൽ 25 തുഴച്ചിലുകാർ ഉണ്ടായിരിക്കും. അണിയം എന്നറിയപ്പെടുന്ന മുൻഭാഗത്ത് 2 പേരും അമരം എന്നറിയപ്പെടുന്ന പിൻഭാഗത്ത് ഒരാളും ഉണ്ടാകും. അണിയത്തിൽ ഇരിക്കുന്ന ആളിന്റെ വേഗതയിലാണ് വള്ളം കുതിക്കുക. ദിശയും ചലനപാതയും നിർണയിക്കുന്നത് അമരക്കാരനായിരിക്കും. നാല് ഹീറ്റ്‌സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!