പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ
തലശേരി: പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ യുവതികളോട്അപമര്യാദയായി പെരുമാറിയയുവാവിനെ പാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.കൂത്തുപറമ്പ് കൈതേരി വട്ടപ്പാറ വാഴയില്‍ ഹൗസില്‍ സി.ഷമീലിനെയാണ് പാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തതത്. ചൊവ്വാഴ്ച്ചവൈകുന്നേരമാണ് സംഭവം.
യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍പൊലിസ് പരിശോധിക്കുകയും ഷമീലിനെ തിരിച്ചറിയുകയുമായിരുന്നു.
പാനൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എസ്. ഐ സി.സി ലതീഷും സംഘവും പാട്യം കൊട്ടയോടിയില്‍ നിന്നുമാണ് യുവാവിനെപൊലിസ് പിടികൂടിയത്.
