പാറപ്രം റെഗുലേറ്റർ ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share our post

പെരളശ്ശേരി :പിണറായി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പാറപ്രത്ത് 55.42 കോടി രൂപ കിഫ്ബി സഹായത്തോടെ നിർമ്മിച്ച ലോക്കോടു കൂടിയ റെഗുലേറ്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച വൈകീട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ജലവിഭവ വകുപ്പിന്റെ സ്‌പെഷൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!