ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
അതിർത്തി ചെക്ക് പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

ഇരിട്ടി: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റിന് സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടികൾ ഊർജിതമാക്കി. സംസ്ഥാന അതിർത്തിയിൽ നിന്ന് ഏറെ മാറി ഇരിട്ടിക്കടുത്ത് മാടത്തിൽ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റിന് അതിർത്തിയിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് നടത്തിയത്.
അതിർത്തിയിൽ സ്ഥലം ലഭ്യമായില്ലെങ്കിൽ ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാന പാതക്കരികിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. വനം വകുപ്പ് ചീഫ് കൺസർവേറ്റർ കെ. ദീപ, ഡി.എഫ്.ഒ പി. കാർത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ പരിശോധന നടത്തിയത്. കൂട്ടുപുഴയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലവും മറ്റും സംഘം പരിശോധിച്ചു. കിളിയന്തറയിൽ എക്സൈസ്, വാണിജ്യ നികുതി ചെക്ക് പോസ്റ്റുകൾ ഒഴിഞ്ഞ സ്ഥലവും സംഘത്തിന്റെ പരിഗണനയിലുണ്ട്. മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് കെട്ടിടം പണിയാനാണ് ശ്രമം.
ഇപ്പോൾ മാടത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ് ചോർച്ചയും സ്ഥല പരിമിതിയും കാരണം പ്രതിസന്ധി നേരിടുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഇരിട്ടി പാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് പാലം നിർമാണത്തിന്റെ ഭാഗമായി മാടത്തിയിലേക്ക് മാറ്റുകയായിരുന്നു. ഏറെക്കാലം മാടത്തിൽ പ്രവർത്തിച്ച ശേഷം കൂട്ടുപുഴ അതിർത്തിയിലെ വാടകക്കെട്ടിടത്തിലേക്കും മാറി. കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി കൂട്ടുപുഴയിൽ പുതിയപാലം നിർമിച്ചതോടെ അവിടെനിന്ന് വീണ്ടും മാടത്തിൽ നേരത്തേ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നിർബന്ധിതമായി.
എക്സൈസിന്റെയും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ചെക്ക് പോസ്റ്റുകൾ അതിർത്തിയിലേക്ക് മാറ്റിയതോടെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റും കൂട്ടുപുഴയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് ഉടമ ശക്തമായി ആവശ്യപ്പെട്ടതോടെയാണ് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയത്.
ആറളം, കൊട്ടിയൂർ വനമേഖലയും കർണാടകയിലെ ബ്രഹ്മഗിരി വന മേഖലയും ഉൾപ്പെടുന്ന പ്രദേശം എന്ന നിലയിൽ വനം വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റിന് ഏറെ പ്രധാന്യമുണ്ട്. 40 വർഷമായി പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റിന് സ്വന്തമായി സൗകര്യം ഒരുക്കാനുള്ള നടപടികൾ ഉണ്ടായിരുന്നില്ല. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത്, ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ചെക്ക് പോസ്റ്റ് ഫോറസ്റ്റർ കെ. ആനന്ദ്, എൻ.സി.പി ജില്ല സെക്രട്ടറി അജയൻ പായം എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്