ക്വാറി-ക്രഷർ ഉടമകളുടെ അനിശ്ചിതകാല സമരം 25മുതൽ

Share our post

കണ്ണൂർ : ക്വാറി-ക്രഷർ ഉടമകൾ വീണ്ടും അനിശ്ചിത കാല സമരത്തിലേക്ക്. 25 മുതലാണ് അനിശ്ചിത കാലസമരം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപിച്ച്‌ ബുധനാഴ്ച സംസ്ഥാനത്ത് ക്വാറികൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തിയതിന് പിന്നാലെ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചത്.

13-ന് സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28-ന് വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തതയില്ലെന്നും ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഇത്‌ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വാറി – ക്രഷർ ഉടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!