പട്ടികജാതി വിഭാഗക്കാർക്ക് ആടുവളർത്തൽ പദ്ധതി

കണ്ണൂർ : പട്ടികജാതി വിഭാഗക്കാർക്കായി ആരംഭിക്കുന്ന ആട് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പട്ടം, പടിയൂർ, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ചെറുതാഴം, പരിയാരം, ചെറുകുന്ന്, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
10 പെണ്ണാടുകളും ഒരു മുട്ടനാടുമാണ് ഒരു യൂണിറ്റിൽ വേണ്ടത്. 66,000 രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരിക. ഇതിൽ 90 ശതമാനം തുക (59,400 രൂപ) കേന്ദ്രവും സംസ്ഥാനവും ചേർന്ന് അനുവദിക്കും. കർഷകർ 12-നകം അപേക്ഷിക്കണം.
പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ സമീപത്തെ മൃഗാസ്പത്രികളുമായി ബന്ധപ്പെടണമെന്ന് മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.