Uncategorized
ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍: 7,547 ഒഴിവുകള്‍ | ശമ്പളം: 21,700-69,100 രൂപ

ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. 7,547 ഒഴിവാണുള്ളത്. ഇതില്‍ 2,491 ഒഴിവില്‍ വനിതകള്‍ക്കാണ് അവസരം. 603 ഒഴിവ് വിമുക്തഭടന്മാര്‍ക്ക് നീക്കിവെച്ചതാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബര്‍ 14 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30-നകം സമര്‍പ്പിക്കണം. ശമ്പളം: 21,700-69,100 രൂപ.
വിദ്യാഭ്യാസയോഗ്യത: അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു (സീനിയര്‍ സെക്കന്‍ഡറി) വിജയം. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍, ബാന്‍ഡ്സ്മാന്‍, ബ്യൂഗ്‌ളര്‍, മൗണ്ടഡ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെസ്പാച്ച് റൈഡര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമാണെങ്കില്‍ 11-ാംക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം. ലേണിങ് ലൈസന്‍സ് പരിഗണിക്കില്ല.
പ്രായം: 01.07.2023-ന് 18-25 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനംചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും.
കായിക ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് 29 വയസ്സ് വരെ അപേക്ഷിക്കാം.
ശാരീരികയോഗ്യത (പുരുഷന്മാര്‍): ഉയരം-170 സെന്റിമീറ്റര്‍, നെഞ്ചളവ്-81 സെന്റിമീറ്റര്‍, നാല് സെന്റിമീറ്റര്‍ വികാസം. എസ്.ടി. വിഭാഗക്കാര്‍ക്കും ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്കും ഉയരത്തിലും നെഞ്ചളവിലും അഞ്ച് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും.
ശാരീരിക യോഗ്യത (വനിതകള്‍): ഉയരം-157 സെന്റിമീറ്റര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് രണ്ട് സെന്റിമീറ്ററും ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് അഞ്ച് സെന്റിമീറ്ററും ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടറധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, ശാരീരിക അളവെടുപ്പ്, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എന്‍.സി.സി.യുടെ എ, ബി, സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്കും രാഷ്ട്രീയരക്ഷാ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി/പി.ജി. ഡിപ്ലോമ നേടിയവര്‍ക്കും തിരഞ്ഞെടുപ്പില്‍ വെയ്‌റ്റേജുണ്ടായിരിക്കും.
പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് 100 ചോദ്യമുണ്ടാവും. ജനറല്‍ നോളജ്/കറന്റ് അഫയേഴ്സ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, കംപ്യൂട്ടര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒന്നരമണിക്കൂറാണ് ആകെ പരീക്ഷാസമയം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ഇംഗ്ലീഷ്/ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം.
പരീക്ഷാകേന്ദ്രങ്ങള്‍: ബെംഗളൂരു ആസ്ഥാനമായുള്ള കര്‍ണാടക-കേരള റീജനിലാണ് (കെ.കെ.ആര്‍.) കേരളവും ലക്ഷദ്വീപുമുള്‍പ്പെടുന്നത്. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ഉദ്യോഗാര്‍ഥിക്ക് ഒരേ റീജനിലെ മൂന്ന് പരീക്ഷാകേന്ദ്രം മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്താം. പിന്നീട് മാറ്റാനാവില്ല.
ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
അപേക്ഷ: വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30 (രാത്രി 11 മണി). ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ ഫീസോടുകൂടി തിരുത്തല്‍ വരുത്താം.
Uncategorized
കുട്ടനാട്ടിൽ പുതിയ പരീക്ഷണം; ഹിറ്റായാൽ കോളടിക്കുന്നത് സാധാരണക്കാർക്ക്, പോക്കറ്റ് കീറാതെ അടിച്ചുപൊളിക്കാം

ആലപ്പുഴ: ഹൗസ് ബോട്ടിലും ശിക്കാരയിലും ചുറ്റിക്കറങ്ങി കായൽക്കാഴ്ചകളും ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമീണ ജീവിതവും ആസ്വദിക്കാൻ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കുറഞ്ഞ ചെലവിൽ അടിപൊളിയായി കുട്ടനാട്ടിൽ കറങ്ങാനും കാഴ്ചകളും കലാരൂപങ്ങളും ആസ്വദിക്കാനും സോളാർ ടൂറിസ്റ്റ് ബോട്ടുമായി കായലിൽ സവാരി ഗിരിഗിരി ഒരുക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. ‘കുട്ടനാട് സഫാരി’യെന്ന പേരിൽ എ.സി, നോൺ എ.സി സൗകര്യമുള്ള സോളാർ ബോട്ട് അടുത്ത മാസം നീറ്റിലിറങ്ങും.വേഗയ്ക്ക് പിന്നാലെ കായൽക്കാഴ്ചകളിലുപരി കാലവർഷത്തിൽ കുട്ടനാടിന്റെ മഴക്കാഴ്ചകൾ കണ്ടുതുടങ്ങുന്ന സഫാരിയുടെ യാത്ര, പിന്നാലെയെത്തുന്ന പുതിയ ടൂറിസ്റ്റ് സീസണിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാകും വിധം ജനകീയമാക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം. പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ എന്ന തരത്തിലാണ് റൂട്ട് പ്ളാൻ ചെയ്തിരിക്കുന്നത്.
സോളാർ ബോട്ട് അടുത്ത മാസം
1.കുട്ടനാടൻ നെൽപാടങ്ങളും പച്ച പുതച്ച ഗ്രാമീണ കാഴ്ചകളും ഫാം ഹൗസുകളും കളിസ്ഥലങ്ങളും പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കൺകുളിർക്കെ കണ്ട് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനൊപ്പം സ്ഥലങ്ങളുടെ ചരിത്രവും പൈതൃകവും സംബന്ധിച്ച വിവരണവും ബോട്ടിലുണ്ടാകും
2.ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണമടക്കമുള്ള കായൽ യാത്ര സാദ്ധ്യമാക്കുന്നതിലൂടെ സീ കുട്ടനാട്, വേഗ ബോട്ടുകൾക്ക് പുറമേ ടൂറിസം രംഗത്ത് വലിയ മുതൽക്കൂട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ജലഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.
3.സീ കുട്ടനാട് സർവീസുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിനൊപ്പം ഭക്ഷണത്തിനുള്ള നിരക്കും താരതമ്യേന കുറവായിരിക്കും. രാവിലെ 10.30ന് ആലപ്പുഴയിൽ നിന്നാരംഭിക്കുന്ന സർവീസിൽ 11 മണിയോടെ നാട്ടിൻപുറത്തെ ചായക്കടയിലായിരിക്കും പ്രഭാത ഭക്ഷണം
4. ആർ. ബ്ളോക്കിലെ കള്ള് ഷാപ്പിലാണ് ഉച്ചയൂണ്. മീൻ കറി ഊണിനൊപ്പം അധിക പണം നൽകി സെപ്ഷ്യലുകളും ആസ്വദിക്കാം. പാതിരാമണണലിൽ വൈകുന്നേരത്തെ ചായയ്ക്കും ചെറുകടിക്കുമൊപ്പം നാടൻ കലാരൂപങ്ങളും ആസ്വദിക്കാം. വൈകിട്ട് 6മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തുംസൗകര്യങ്ങൾ#30 മുതൽ 35 വരെ സീറ്റുകൾ
#ഭിന്നശേഷി സൗഹൃദം# കുറഞ്ഞ നിരക്ക്# വിനോദയാത്രയ്ക്കുള്ള സൗകര്യങ്ങൾ# ഫോട്ടോ, വീഡിയോ ഷൂട്ടിന് സൗകര്യം#അധികചാർജ്ജിൽ എ.സിയിലും യാത്രചെയ്യാം
ഭക്ഷണത്തിനായി ചായക്കടയും കള്ള് ഷാപ്പുമായി ധാരണയുണ്ടാക്കണം. പാതിരാമണലിൽ സ്റ്റേജും ഓലപ്പന്തലും സജ്ജമാക്കണം. ഈ കാര്യങ്ങളിൽ ധാരണയിലെത്തിയാൽ ഈമാസം അവസാനത്തോടെ ബോട്ട് ആലപ്പുഴയിലെത്തിച്ച് ജൂണിൽ സർവീസ് ആരംഭിക്കാനാണ് നീക്കം
– ഷാജി വി .നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ
Uncategorized
മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും.
മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kannur
വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്