Connect with us

Kannur

ഓട്ടോ പാർക്കിംഗ്: പരിശോധന ഒമ്പതിന്

Published

on

Share our post

കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പാർക്കിങ് നമ്പർ ഒന്ന് മുതൽ 4200 വരെയുള്ള ഓട്ടോകളും രേഖകളും സെപ്റ്റംബർ ഒമ്പതിന് രാവിലെ 8.30 മുതൽ 11 മണി വരെ തോട്ടട എസ്. എൻ കോളേജ് ഗ്രൗണ്ടിൽ പരിശോധിക്കുന്നു. ഉടമസ്ഥൻമാർ നിർദേശങ്ങൾ പാലിച്ച് വാഹനം ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കണം.

പെർമിറ്റിലുള്ളതു പ്രകാരം പാർക്കിങ് പ്ലേസ് മുൻഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂർ ടൗൺ പാർക്കിങ് ഉള്ള വണ്ടികൾ മുൻഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് മഞ്ഞ നിറം അടിച്ചിരിക്കണം. കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിങ് നമ്പർ രേഖപ്പെടുത്തണം.

വാഹനത്തിന്റെയും പെർമിറ്റിന്റെയും അസ്സൽ രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കണം. കണ്ണൂർ ടൗൺ പാർക്കിങ് സ്ഥലം പെർമിറ്റിൽ രേഖപ്പെടുത്താത്ത ഓട്ടോറിക്ഷകൾ വാഹന പരിശോധനയിൽ സംബന്ധിക്കേണ്ടതില്ല. തുടർ ദിവസങ്ങളിൽ റോഡിൽ പെർമിറ്റ് സംബന്ധിച്ച കർശനമായ വാഹന പരിശോധന ഉണ്ടാകും.

പരിശോധന കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം മുതൽ നിയമവിരുദ്ധമായി ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


Share our post

Kannur

കണ്ണൂർ നീർച്ചാൽ സ്വദേശി ദുബായിൽ മരിച്ചു

Published

on

Share our post

കണ്ണൂർ: ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി മരിച്ചു. നീർച്ചാലിയൻസ് യു.എ.ഇ മെമ്പറും ദുബായ് സിറ്റി മക്കാനിയിലെ സ്റ്റാഫുമായ നീർച്ചാൽ പാലത്തിന് സമീപത്തെ സി.എച്ച് അഫ്സൽ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മക്കളുമുണ്ട്. സഹോദരങ്ങൾ:  മഷൂദ് നീർച്ചാൽ (അബുദാബികണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി),നജീബ്, സാജിദ് , ഫർസാന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.


Share our post
Continue Reading

Kannur

കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാ​ഗ്രത

Published

on

Share our post

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിന് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Trending

error: Content is protected !!