കൂത്തുപറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

കൂത്തുപറമ്പ് : കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പിലെ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിപ്പറ്റച്ചിറയിൽ ചാത്തൻ സേവാ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കൂത്തുപറമ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെയും ഇയാൾക്കെതിരെ സമാനമായ ആക്ഷേപം ഉയർന്നിരുന്നു.പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ കൗൺസിലിങ്ങിന് വിധേയയാക്കുകയായിരുന്നു.
തുടർന്നാണ് പീഡന വിവരം അറിയുന്നത്. ഉടനെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയാണ് പ്രതി ജയേഷിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.