എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ട്രാഫിക് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു

വിളക്കോട്: വാഹനയാത്രക്കാര്‍ക്ക് സഹായകമായി എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിവിധ റോഡുകളില്‍ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിററിന്‍റെ ഉദ്ഘാടനം എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി മുഹമ്മദ് നിര്‍വ്വഹിച്ചു.
വിളക്കോട് മദ്റസ പരിസരത്തെ വളവിലും, വിളക്കോട് കുന്നത്തൂര്‍ റോഡിലും, ചാക്കാട് റോഡിലുമാണ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചത്.വിളക്കോട് ബ്രാഞ്ച് പ്രസിഡന്‍റ് ഹംസ കൊമ്പശ്ശേരി അധ്യക്ഷത വഹിച്ചു.ഷഫീന മുഹമ്മദ്,കെ. മുഹമ്മദലി,കെ. ഷമീര്‍,നിയാസ് ടി.എന്‍, പി. അബ്ദുറഹ്മാന്‍, പി. റയീസ് തുടങ്ങിയര്‍ നേതൃത്വം നല്‍കി.