Connect with us

Kannur

കണ്ണൂരില്‍ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭയാത്രകള്‍; ഗ്രാമ,നഗരങ്ങള്‍ അമ്പാടിയാകും

Published

on

Share our post

കണ്ണൂര്‍ : നാടും നഗരവും അമ്പാടിയാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേ ഷം, രാധമാര്‍, ഉറിയടി, താലപ്പൊലി, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന ശോഭായാത്രയില്‍ പതിനായ ിരങ്ങള്‍ അണിനിരക്കും. കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ വര്‍ഷങ്ങളായി ന ടന്നു വരുന്ന ശോഭാ യാത്രയില്‍ ആബ മാല വൃദ്ധം ജനങ്ങളും എത്തിച്ചേരാറുണ്ട്.

മുന്‍ വര്‍ഷത്തിലേതില്‍ നിന്ന് വ്യത്യസ്തമായി ലഹരിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശം കൂടി ഈ വര്‍ഷത്തെ ജന്‍മാഷ്ഠമി ആഘോഷത്തിനെ പ്രസക്തമാക്കുന്നത്. കണ്ണൂര്‍ ജില്ലയിലെവിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ശോഭായാത്രകള്‍ തുടങ്ങുന്നത്. ഇരിക്കൂര്‍ പടിയൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്ര നിടിയോടി വഴി പുലിക്കാട് പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കു.

കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി തെക്കേ അംബേദ്ക്കര്‍ കോളനി റോഡില്‍ നിന്നാരംഭിച്ച് വാര്‍ഡ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും.കൊളച്ചേരി ചേലേരി അമ്പലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ചേലേരിമുക്ക് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. മാച്ചേരിയില്‍ നിന്നാരംഭിച്ച്-കാവ്യാര്‍ മുത്തപ്പന്‍ ക്ഷേത്രത്തിലും നാറാത്ത്-കൊളച്ചേരി മുക്ക് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് പാണ്ഡ്യന്‍കായില്‍ സമാപിക്കും. മയ്യില്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കാട്ട് ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. പുതിയതെരു കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പുതിയതെരു ടൗണ്‍ വഴി കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. കണ്ണൂര്‍ എസ്എന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് താലൂക്ക് ഓഫീസിന് മുന്നിലൂടെ പോയി കാഞ്ചികാമാക്ഷി അമ്മനില്‍ സമാപിക്കും.

 

പാനൂര്‍ പൊക്ലി-കരിയാട് പടന്നക്കരയില്‍ നിന്ന് ആരംഭിച്ച് പള്ളികുനി നാരായണ്‍ പറമ്പ് വഴി ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. മാഹി ചെമ്പ്ര സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഇരട്ടപിലാക്കൂല്‍ ശ്രീകൊയ്യോട്ട് പുത്തനമ്പലം ശാസ്താക്ഷേത്രത്തില്‍ സമാപിക്കും. കീഴ്മാടം ഗുരുദേവമഠത്തില്‍ നിന്ന് ആരംഭിച്ച് വലിയാണ്ടി പീടിക-പൂക്കോം-മേലേപൂക്കോം വഴി കണ്ണംവെള്ളിതെരു ശിവക്ഷേത്രത്തില്‍ സമാപിക്കും. കൂറ്റേരി വൈരിഘാതക ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി എലാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ചെറുപ്പറമ്പ് ആരംഭിച്ച് വടക്കെ പൊയിലൂര്‍ വഴി പൊയിലൂര്‍ ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പരിസരത്ത് സമാപിക്കും. പുത്തൂര്‍ പോസ്റ്റോഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗണ്‍വഴി കുന്നോത്ത്പറമ്പില്‍ സമാപിക്കും. പത്തായകുന്ന് ടൗണില്‍ നിന്നും ആരംഭിച്ച് കുനുമ്മലില്‍ സമാപിക്കും.

 

കണിച്ചാര്‍ ടൗണില്‍ നിന്നും തുടങ്ങി ചാണപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. കേളകം മഞ്ചാടി സ്‌കൂള്‍ പരിസരത്ത് നിന്ന് തുടങ്ങി മൂര്‍ച്ചിലക്കാട്ട് ദേവി ക്ഷേത്രത്തില്‍ സമാപിക്കും. കൊമ്മേരിയില്‍ നിന്ന് ആരംഭിച്ച് നിടുംപൊയിലില്‍ സമാപിക്കും. വേക്കളത്തുനിന്ന് ആരംഭിച്ച് പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. പേരാവൂര്‍ മേഖലയില്‍ തിരുവോണപ്പുറം, കുനിത്തല, മണ്ഡപം, മുരിങ്ങോടി, പേരാവൂര്‍ തെരു, പുതുശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കുനിത്തലമുക്കില്‍ സംഗമിച്ച് പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.വേരുമടക്കിയില്‍ നിന്ന് ആരംഭിച്ച് വെള്ളാര്‍വെള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. നഗരം, കൊട്ടംചുരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് മണത്തണ കണ്ഠേന്‍മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. മുഴക്കുന്ന് പറയപാലപള്ളി, കാക്കയങ്ങാട്,വിളക്കോട്, വെള്ളംപാറ, പുല്ലാഞ്ഞോട്, മുഴക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കാക്കയങ്ങാട് പോലീസ് സ്റ്റേഷനുസമീപം സംഗമിച്ച് ഉളിപ്പടി ഉലകേശ്വരി ദേവീക്ഷേത്രത്തില്‍ സമാപിക്കും. കൊട്ടിയൂര്‍ പാല്‍ച്ചുരം,അമ്പായത്തോട്, കുപ്പുനം, പന്ന്യാമലകിഴക്ക്, മന്ദംചേരി, അമ്പലകുന്ന് പന്ന്യാമല പടിഞ്ഞാറ്, പച്ചപ്പമല, ചുങ്കകുന്ന്, പാലുകാച്ചി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും.

കീച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ആറളം പോതിയോടം ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കീച്ചേരി അമ്പലത്തില്‍ സമാപിക്കും. മുഴുപ്പിലങ്ങാട് കുടക്കടവില്‍ നിന്നും ആരംഭിച്ച് എടക്കാട് പോലീസ് സ്റ്റേഷന് സമീപം സമാപിക്കും. ധര്‍മ്മടം മേലൂരില്‍ നിന്ന് ആരംഭിച്ച് ഗണേശന്‍കാവില്‍ സമാപിക്കും. എരഞ്ഞോളി എസ്.എന്‍ പുരത്തുനിന്നും ആരംഭിച്ച് അരങ്ങേറ്റുപറമ്പില്‍ സമാപിക്കും.

കതിരൂര്‍ വേറ്റുമ്മലില്‍ നിന്ന് തുടങ്ങി നായനാര്‍ റോഡില്‍ സമാപിക്കും. ജഗന്നാഥ്, കൊളശ്ശേരി, കണ്ടിക്കലില്‍ നിന്നും ശോഭായാത്രകള്‍ ആരംഭിക്കും. മൂന്നുശോഭായാത്രയും സംഗമിച്ച് തലശ്ശേരി പഴയബസ്സ്റ്റാന്റ് ചുറ്റി പുതിയ ബസ്സ്റ്റാന്റില്‍ സമാപിക്കും. ചക്കരക്കല്‍ മേഖലയില്‍ തിലാന്നൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാപ്പാട് കാവ് പരിസരത്ത് സമാപിക്കും.

കടമ്പൂര്‍ ശ്രീ വലിയമറ്റം ദേവീക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് കണ്ണോത്ത് സ്‌കൂള്‍ വഴി കടമ്പൂര്‍ ശ്രീ പൂങ്കാവ് ക്ഷേത്രത്തില്‍ സമാപിക്കും. കുടുക്കിമൊട്ട ശ്രീമുത്തപ്പന്‍ ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ഏച്ചൂരില്‍ സമാപിക്കും. വെള്ളച്ചാലില്‍ നിന്നും ആരംഭിച്ച് ഐവര്‍കുളം ശ്രീമഹാവിഷ്ണുക്ഷേത്ര പരിസരത്ത് സമാപിക്കും. പൂവ്വയുംഭഗവതി ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ സമാപിക്കും.

ഇരിട്ടി വട്ട്യറ സവര്‍ക്കര്‍ നഗറില്‍ നിന്നും ആരംഭിച്ച് വട്ട്യറ സ്‌കൂള്‍ വഴി കരിയാല്‍ ശ്രീ മുത്തപ്പന്‍ സന്നിധിയിലെത്തും. പായം കാടമുണ്ട് മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രസന്നിധിയില്‍ നിന്നും വട്ട്യറ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പായം സ്‌കൂള്‍ വഴി പായം ടൗണില്‍ നിന്നും പായോറയില്‍ നിന്നും ആരംഭിക്കുന്ന പായോറ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പായം മഹാവിഷ്ണു ശത്രുഘ്നക്ഷേത്രത്തില്‍ സമാപിക്കും.

പയോറ ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച് ഏച്ചില്ലം ശ്രീ മഹാവിഷ്ണു അയ്യപ്പ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് തോട്ടുകടവ്, മാങ്ങാട്, കൊണ്ടമ്പ്ര വഴി പായം ടൗണില്‍ നിന്നും മറ്റ് ശോഭയാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി പായം മഹാവിഷ്ണു ക്ഷേത്രത്തില്‍ 6.30 ന് സമാപിക്കും. മാടത്തില്‍ എല്‍പി സ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് കല്ലുമുട്ടി വഴി ഇരിട്ടിയില്‍ പാലത്തിന് സമീപംവെച്ച് പെരുമ്പറമ്പില്‍ നിന്നുള്ള ശോഭായാത്രക്കൊപ്പം ചേര്‍ന്ന് ടൗണില്‍ പ്രവേശിച്ച് നഗരം ചുറ്റി കീഴൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

ഇരിട്ടി വള്ള്യാട്, കീഴൂര്‍, പയഞ്ചേരി, മാടത്തില്‍, പെരുമ്പറമ്പ് എന്നീ ശോഭയാത്രകള്‍ ഇരിട്ടിയില്‍ വെച്ച് മഹാശോഭയാത്രയായി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഉളിക്കല്‍ വയത്തൂര്‍, മുണ്ടാന്നൂര്‍, നുച്ചിയാട് മണ്ഡപപ്പറമ്പ് എന്നീ ശോഭയാത്രകള്‍ ഉളിക്കല്‍ വന്ന് സംഗമിച്ചതിനുശേഷം മഹാശോഭയാത്രയായി ഉളിക്കലില്‍ ഗുരുമന്ദിരത്തില്‍ അവസാനിക്കും. മീത്തലെ പുന്നാട്, ചെക്കിച്ചാല്‍, ഉര്‍പ്പള്ളി ഇല്ലത്തെ മൂല, കല്ലങ്ങോട്, തവിലാക്കൂറ്റി, എന്നീ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശോഭയാത്ര പുന്നാട് മധുരാപുരിയില്‍ സംഗമിച്ച് മീത്തലെ പുന്നാട് ചെലപ്പൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

അക്കനശ്ശേരി മഠം, അത്തപുഞ്ച, ശ്രീശങ്കര എന്നീ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശോഭയാത്ര പുന്നാട് മധുരാപുരിയില്‍ സംഗമിച്ച് പുന്നാട് അമ്പലത്തില്‍ സമാപിക്കും. വയത്തൂര്‍ ശോഭയാത്ര വയത്തൂര്‍ അമ്പലത്തില്‍ നിന്നും നുച്ചിയാട് ശോഭയാത്ര നുച്ചിയാട് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നും മണ്ഡപപറമ്പ് ശോഭയാത്ര മണ്ഡപപറമ്പ് ഗണപതി ക്ഷേത്രത്തില്‍ നിന്നും തുടങ്ങും.


Share our post

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Kannur

സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

Published

on

Share our post

തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.

 


Share our post
Continue Reading

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Trending

error: Content is protected !!