Connect with us

Kannur

വാഹനങ്ങളിലെ മിന്നുന്ന ലൈറ്റുകള്‍ക്ക് പിഴയീടാക്കാൻ ഉത്തരവ്

Published

on

Share our post

കണ്ണൂര്‍: വാഹനങ്ങള്‍ വാങ്ങുമ്പോൾ കന്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്‍ക്കു പിഴയീടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടമയില്‍ നിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാൻ കഴിഞ്ഞ ഏപ്രില്‍ 13നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മോട്ടോര്‍ വാഹനനിയമ പ്രകാരമുള്ള ശിക്ഷാനടപടികള്‍ക്കു പുറമേയാണ് ഓരോ രൂപമാറ്റത്തിനും ഈ പിഴ ഈടാക്കേണ്ടതെന്നും ഇങ്ങനെ നിയമപരമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും വഴിയാത്രക്കാരുടെയും ഉള്‍പ്പെടെ കണ്ണഞ്ചിപ്പിക്കാൻ ശേഷിയുള്ള ഇത്തരം ലൈറ്റുകള്‍ എ.ഐ.എസ്-008 (ഓട്ടോമോട്ടീവ്‌ ഇൻഡസ്ട്രി സ്റ്റാൻഡേര്‍ഡ്‌) നിഷ്കര്‍ഷിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നവയാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഓരോ കുറ്റത്തിനുമാണ് 5,000 രൂപ ഈടാക്കുന്നത്.

കൂടാതെ, വാഹനത്തിന്‍റെ ഉയരം, നീളം, വീതി തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നതിനും പിഴയീടാക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഉത്തരവില്‍ പറ‍യുന്നു.

വി.ഐ.പികള്‍ക്കും പിടിവീഴും

പുതിയ ഉത്തരവുപ്രകാരം, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്കും പിടിവീഴും. നിലവില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെല്ലാം എല്‍.ഇ.ഡി, ഫ്ലാഷ് ലൈറ്റുകള്‍ എന്നിവ വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ വാഹനങ്ങളിലടക്കം ഫ്ലാഷ്, എല്‍.ഇ.ഡി ലൈറ്റുകള്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വി.ഐ.പി വാഹനങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ്. ബീക്കണ്‍ ലൈറ്റുകള്‍ക്കു പകരം ചുവപ്പും നീലയുമുള്ള ഫ്ലാഷ് ലൈറ്റുകള്‍ വാഹനങ്ങളില്‍ ഫിറ്റാക്കിയായിരുന്നു വി.ഐ.പികളുടെ യാത്ര. മോട്ടോര്‍ വകുപ്പ് നിയമപ്രകാരം വാഹനങ്ങളുടെ മുൻവശത്ത് സൈഡുകളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന ഇൻഡിക്കേറ്ററിനു മാത്രമാണ് അനുവാദമുള്ളത്. അല്ലാത്ത പക്ഷം, നിയമലംഘനമായി കണ്ട് പിഴ ചുമത്തണമെന്നാണു നിര്‍ദേശം.


Share our post

Kannur

കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

Published

on

Share our post

പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.

ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.  റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Kannur

ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.

minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.


Share our post
Continue Reading

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

ക​ണ്ണൂ​ർ: ലോ​ക വ​നി​താ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​രു​മ്പ പു​ഴ 26 ത​വ​ണ നീ​ന്തി​ക്ക​ട​ന്ന് നാ​ല് വ​നി​ത​ക​ള്‍. ജ​ല അ​പ​ക​ട സാ​ധ്യ​ത​ക​ളി​ല്‍നി​ന്ന് വ​നി​ത​ക​ള്‍ സ്വ​യ​ര​ക്ഷ​ക്കും പ​ര​ര​ക്ഷ​ക്കും പ്രാ​പ്ത​രാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് നീ​ന്ത​ല്‍ പ്ര​ക​ട​നം. പെ​ര​ള​ശ്ശേ​രി​യി​ലെ വി.​കെ. ഷൈ​ജീ​ന, ച​ക്ക​ര​ക്ക​ല്ലി​ലെ പി. ​ദി​ല്‍ഷ, മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി വി​ന്‍ഷ ശ​ര​ത്ത്, ക​ട​മ്പൂ​ര്‍ സ്വ​ദേ​ശി​നി അ​പ​ര്‍ണ വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ് ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​ന​സ​ന്ദേ​ശ നീ​ന്ത​ലി​ല്‍ പ​ങ്കെ​ടു​ത്ത​ത്.നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ ഡോ. ​ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​യു​ടെ​യും കേ​ര​ള പൊ​ലീ​സ് കോ​സ്റ്റ​ല്‍ വാ​ര്‍ഡ​ൻ വി​ല്യം​സ് ചാ​ള്‍സ​ന്റെ​യും ശി​ക്ഷ​ണ​ത്തി​ല്‍ ഒ​രു വ​ര്‍ഷം മു​മ്പാ​ണ് നാ​ലു​പേ​രും നീ​ന്ത​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ന​വം​മ്പ​റി​ല്‍ ന​ട​ന്ന ദീ​ര്‍ഘ​ദൂ​ര നീ​ന്ത​ല്‍ യ​ജ്ഞ​ത്തി​ലും ഇ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. വി​ന്ന​ര്‍ലാ​ൻ​ഡ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​പോ​ട്‌​സ് അ​ക്കാ​ദ​മി​യും ഭാ​ര​തീ​യ ലൈ​ഫ് സേ​വി​ങ് സൊ​സൈ​റ്റി​യും ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി​യും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് ഗാ​ര്‍ഡ് കം ​സ്വി​മ്മി ട്രെ​യി​ന​ര്‍ പ​രി​ശീ​ല​ന​വും ഇ​വ​ര്‍ പൂ​ര്‍ത്തീ​ക​രി​ച്ചു.ക​ഴി​ഞ്ഞ​വ​ര്‍ഷം ക​ണ്ണൂ​ര്‍ ഡി.​ടി.​പി.​സി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ലും ബേ​പ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ലും ഇ​വ​ര്‍ വി​ജ​യി​ക​ളാ​യി​രു​ന്നു. വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം നേ​ടി ക​യാ​ക്കി​ങ് രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്ക​ണ​മെ​ന്നാ​ണ് നാ​ലു​പേ​രു​ടെ​യും ആ​ഗ്ര​ഹം. ഇ​തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ക്കി​ട​യി​ലാ​ണ് വ​നി​താ​ദി​ന സ​ന്ദേ​ശ നീ​ന്ത​ലി​ല്‍ ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത​ത്.മാ​സ്റ്റേ​ഴ്‌​സ് അ​ത്ല​റ്റി​ക് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വ് സ​രോ​ജ​നി തോ​ലാ​ട്ട് നീ​ന്ത​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി. അ​നി​ഷ​യും പ​രി​ശീ​ല​ക​ന്‍ ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​യും ചേ​ര്‍ന്ന് നീ​ന്തി​ക്ക​യ​റി​യ വ​നി​ത​ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!