ആന്‍ഡ്രോയിഡ് ലോഗോ പരിഷ്‌കരിച്ച് ഗൂഗിള്‍ , മാറ്റം ഈ വര്‍ഷം തന്നെ കാണാം

ആന്‍ഡ്രോയിഡ് ബ്രാന്‍ഡിന്റെ ലോഗോയിലും എഴുത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് ഗൂഗിള്‍. ആന്‍ഡ്രോയിഡിന്റെ ബഗ്ഗ് ലോഗോ അവതാര്‍ 3ഡിയിലേക്ക് മാറ്റുകയും ഒപ്പ് ഇംഗ്ലീഷ് ചെറിയക്ഷരങ്ങളിലുള്ള android എന്നതില്‍ വലിയ അക്ഷരം A ഉല്‍പ്പെടുത്തി Android എന്നാക്കി മാറ്റി.
ഗൂഗിള്‍ ലോഗോയില്‍ ഉപയോഗിച്ചിട്ടുള്ള അതേ ഫോണ്ട് സ്‌റ്റൈല്‍ ആണ് പുതിയ ആന്‍ഡ്രോയിഡ് ലോഗോയിലും ഉപയോഗിച്ചിട്ടുള്ളത്. ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും ആപ്പുകളുമായുമുള്ള സാമ്യതയും ബന്ധവും വ്യക്തമാക്കുക എന്ന താല്‍പര്യമാണ് പുതിയ ലോഗോയ്ക്ക് പിന്നില്‍.
ആന്‍ഡ്രോയിഡിന്റെ അടയാളവും മുഖവുമായാണ് ബഗ് ഡ്രോയിഡിനെ കാണുന്നത്. ബഗ് ഡ്രോയിഡിന്റെ രൂപത്തിന് കൂടുതല്‍ കൃത്യത കൊണ്ടുവരികയാണ് ഗൂഗിള്‍. ബഗ്‌ഡ്രോയിഡിന്റെ വിവിധ ത്രിഡി രൂപങ്ങള്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
ഈ വര്‍ഷം തന്നെ പുതിയ ലോഗോയും 3ഡി ബഗ്‌ഡ്രോയിഡും ഗൂഗിളിന്റെ വിവിധ ഉപകരണങ്ങളിലും സേവനങ്ങളിലും കാണാനാവുമെന്ന് കമ്പനി വ്യക്തമാക്കി.
വിവിധ ആന്‍ഡ്രോയിഡ് ആപ്പുകളിലും കമ്പനി പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. പുതിയ അസിസ്റ്റന്റ് വിഡ്‌ജെറ്റ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഓട്ടോയില്‍ സൂം വെബെക്‌സ് പിന്തുണ ലഭിക്കും. ലൂക്ക് അപ്പ് ആപ്പിലും അപ്‌ഡേറ്റുകളുണ്ട്.