പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപം മാലിന്യം തള്ളിയ ഹോട്ടലിന് 10,000 രൂപ പിഴ

പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിന് സമീപം ഹോട്ടൽ മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ വിധിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലെ ചുടലയിൽ പ്രവർത്തിക്കുന്ന മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണ് കുറ്റ്യേരി പാലത്തിനടുത്തുള്ള സംഭരണകേന്ദ്രത്തിന് മുന്നിൽ മാലിന്യം തള്ളിയത്.
പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് മിക്കാസ് ബിരിയാണി എന്ന സ്ഥാപനത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായത്. തുടർന്ന് തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്ത് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനിടയിലാണ് സംഭവം. മാലിന്യം തള്ളുന്നവർക്കെതിരായി കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.