തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പിയിൽ അധ്യാപകദിനം സംഘടിപ്പിച്ചു

തൊണ്ടിയിൽ : സെയ്ൻറ് ജോൺസ് യു.പി സ്കൂളിൽ അധ്യാപകദിനംസംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ,വാർഡ് മെമ്പർ രാജു ജോസഫ് , മദർ പി.ടി.എ പ്രസിഡന്റ് ഗ്ലോറി റോബിൻ മുൻ പ്രഥമധ്യാപിക സി.എ.തങ്കം,സ്കൂൾ ലീഡർ ദർശൻ സുഹാസ്,പി.ടി.എ. പ്രസിഡന്റ് വിനോദ് നടുവത്താണി, പ്രഥമധ്യാപകൻ സോജൻ വർഗീസ് എന്നിവർ സംസാരിച്ചു.
തുടർന്ന് പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും നടത്തി പരിപാടികൾക്ക് പി.ടി.എ, മദർ പി.ടി.എ ഭാരവാഹികളും, മലയാള വിഭാഗം മേധാവി ജിജോ ജോസഫ് സോഷ്യൽ സയൻസ് വിഭാഗം മേധാവി നിത ജോസ്, സയൻസ് വിഭാഗം മേധാവി ഡയാന ജോസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ജിസ്മോൾ യോമസ്, അധ്യാപകദിനം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.