പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസയിൽ സ്വദേശി ദർസ് തുടങ്ങി

പേരാവൂർ: സുന്നിമഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മഹല്ലുകളിൽ നടത്തിവരുന്ന സ്വദേശി ദർസ് പേരാവൂർ മുനീറുൽ ഇസ്ലാം സഭയുടെ കീഴിൽ തുടങ്ങി.മഹല്ല്ഖത്വീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ് ,മഹല്ല് ട്രഷറർ പൂക്കോത്ത് അബൂബക്കർ ഹാജി, വൈസ്പ്രസിഡന്റ് പൊയിൽ ഉമർഹാജി, സദർ മുഅല്ലിം സിറാജുദ്ദീൻ മൗലവി, ശിഹാബുദ്ദീൻ സഅദി,കെ.കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു.
മതബോധവും ധാർമ്മികതയുമുള്ള തലമുറയുടെ സൃഷ്ടിപ്പ് ലക്ഷ്യം വെച്ച് ആരംഭിച്ച ‘ഇഹ്‌സാൻ’ സ്വദേശി ദർസിൽ മദ്‌റസ പഠനം പൂർത്തീകരിച്ചവർക്കാണ് പ്രവേശനം നൽകുന്നത്.മൂന്ന് വർഷമാണ് കോഴ്‌സിന്റെ കാലാവധി.