കെ.എസ്.ആർ.ടി.സിക്ക് റിക്കാര്‍ഡ് കളക്ഷന്‍; എട്ടു കോടിയിലധികം നേടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ പ്രതിദിന വരുമാനത്തില്‍ റിക്കാര്‍ഡ് കളക്ഷന്‍. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891. ജനുവരി 16 ലെ റിക്കാര്‍ഡാണ് തിരുത്തിയത്. 8,48,36956 ആയിരുന്നു അന്നത്തെ കളക്ഷന്‍.
ഓഗസറ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്.
കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് റിക്കാര്‍ഡ് വരുമാനം. ഇതിന് പിന്നില്‍ രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായി സി.എം.ഡി പറഞ്ഞു.
അതേ സമയം, കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിംഗ് സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് മാറ്റി. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കാനുളള സംവിധാനം ഇപ്പോൾ വെബ്സൈറ്റിലുണ്ട്. http://onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.
