Kerala
എഫ്.ഐ.ആര്‍ പകര്‍പ്പ് ആവശ്യമാണോ? സ്‌റ്റേഷനില്‍ പോകാതെ തന്നെ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം : എഫ്.ഐ.ആര്‍ പകര്‍പ്പിനായി പൊലീസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പൊലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്.ഐ.ആറും ഇപ്രകാരം ലഭിക്കില്ല.
കുറിപ്പ്:
എഫ്.ഐ.ആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ലഭിക്കും.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്.ഐ.ആർ ഇപ്രകാരം ലഭിക്കില്ല.
പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്.ഐ.ആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്.ഐ.ആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്. എഫ്.ഐ.ആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യാം.
ഇതിലെ QR കോഡ് സ്കാൻ ചെയ്ത് എഫ്‌ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം.
പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details?id=com.keralapolice
കേരള പോലീസ് വെബ്സൈറ്റ്👇🏻
keralapolice.gov.in
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
Kerala
ആവേശത്തിൽ തൃശൂർ; തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ, പൂരത്തിന് വിളംബരമായി

തൃശൂർ: വൻ ജനാവലിയെ സാക്ഷിനിർത്തി തൃശൂർ പൂരത്തിന് വിളംബരമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. വൈകീട്ട് ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തും. നാളെയാണ് തൃശൂർ പൂരം. നാളെ രാവിലെ എട്ട് മണിയോടെ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങളുടെ വരവ് നടക്കും. തുടർന്ന് 11.30-ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് ഉണ്ടാകും. തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരിക്കും തിടമ്പേറ്റുന്നത്. കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യധാരയും മേളത്തിന് ഇത്തവണ മാറ്റ് കൂട്ടും. ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തി കൊട്ടികയറ്റം ചടങ്ങ് നടത്തും. കൂടാതെ പാറമേക്കാവ് എഴുന്നള്ളിപ്പും ആരംഭിക്കും. പിന്നീട് ഇലഞ്ഞിത്തറ മേളം നടക്കും. ശേഷം വൈകീട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധനാഴ്ച പുലർച്ചെയാണ് വെടിക്കെട്ട് നടക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്