Connect with us

KELAKAM

വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി പഞ്ചായത്തുകളും ടൂറിസം വകുപ്പും

Published

on

Share our post

കേ​ള​കം: മ​ഞ്ഞ​ണി​ഞ്ഞ മാ​മ​ല​ക​ൾ നി​റ​ഞ്ഞ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ളെ കോ​ർ​ത്തി​ണ​ക്കി വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും, പു​ഴ​ക​ളും, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ടൂ​റി​സം, വി​ക​സ​ന​ത്തി​നും, പ​രി​സ്ഥി​തി വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വ​ഴി​തു​റ​ക്കു​ക​യാ​ണ് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ.

ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക, കേ​ള​കം പ​ഞ്ചാ​യ​ത്തി​ന്റെ അ​ഭി​മാ​ന​സ്തം​ഭ​മാ​യ പാ​ലു​കാ​ച്ചി മ​ല, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ൽ​ച്ചു​രം പ്ര​ദേ​ശ​ങ്ങ​ളും, ക​ണ്ണൂ​രി​ന്റെ ജീ​വ​നാ​ഡി​യാ​യ ചീ​ങ്ക​ണ്ണി​പ്പു​ഴ​യും, ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റ​കു​ട​വും, ജ​ന്തു​ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​റ​സാ​ന്നി​ധ്യ​മു​ള്ള ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​വും കോ​ർ​ത്തി​ണ​ക്കി​യാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ഴിതു​റ​ക്കു​ന്ന​ത്.

വ​യ​നാ​ട് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഏ​ല​പ്പീ​ടി​ക ത​ല​ശ്ശേ​രി-​ബാ​വ​ലി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ല​ക​ളും അ​രു​വി​ക​ളും ധാ​രാ​ളം പ​ക്ഷി​മൃ​ഗാ​ദി​ക​ളും ഉ​ള്ള ഈ ​പ്ര​ദേ​ശം സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1000 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് .

ക​ണ്ണൂ​രി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളും അ​റ​ബി​ക്ക​ട​ലും ഇ​വി​ടെ​നി​ന്ന് മ​നോ​ഹ​ര​മാ​യി കാ​ണാം. ത​ല​ശ്ശേ​രി-​വ​യ​നാ​ട് സം​സ്ഥാ​ന​പാ​ത​യി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി വ​യ​നാ​ട് ചു​ര​ത്തി​ന്റെ അ​ടി​വാ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ട്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ ഈ ​പ്ര​ദേ​ശ​ത്തി​ന്റെ കി​ഴ​ക്ക്, തെ​ക്ക് ഭാ​ഗ​ങ്ങ​ൾ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യാ​ണ്. മ​ല​ക​ളി​ൽ​നി​ന്ന് താ​ഴ് വാ​ര​ത്തേ​ക്ക് ഒ​ഴു​കു​ന്ന ധാ​രാ​ളം നീ​രൊ​ഴു​ക്കു​ക​ളു​മു​ണ്ട്. ഉ​യ​ർ​ന്ന​പ്ര​ദേ​ശ​മാ​യ​തി​നാ​ലും വ​ന​ത്തി​ന്റെ സാ​മീ​പ്യം ഉ​ള്ള​തി​നാ​ലും അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​പ്പോ​ഴും ഈ​ർ​പ്പം ത​ങ്ങി​നി​ൽ​ക്കു​ന്നു.

വേ​ന​ൽ​ക്കാ​ല​ത്ത‌് കൂ​ടി​യ അ​ന്ത​രീ​ക്ഷ താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ്. മ​ഴ​ക്കാ​ല​ത്തും ശൈ​ത്യ​കാ​ല​ത്തും ഇ​ത് 15 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​ഴു​ന്നു. മ​ൺ​സൂ​ണി​ന്റെ തു​ട​ക്ക​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​കാ​റു​ണ്ട്. കോ​ട​മ​ഞ്ഞു​മു​ണ്ടാ​കും. മ​ല​യോ​ര ടൂ​റി​സ‌്റ്റ‌് കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള​താ​ണ‌് ഏ​ല​പ്പീ​ടി​ക.

ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ത​മ്പു​രാ​ൻ മ​ല​ക്ക‌് പു​റ​മെ വെ​ള്ളൂ​ന്നി​മ​ല, ഏ​ല​പ്പീ​ടി​ക മ​ല എ​ന്നീ മൂ​ന്നു മ​ല​ക​ൾ ഇ​വി​ടെ സം​ഗ​മി​ക്കു​ന്നു. മ​ല​യു​ടെ മു​ക​ളി​ൽ വാ​ച്ച‌് ട​വ​ർ നി​ർ​മി​ച്ചാ​ൽ കാ​ഴ‌്ച​ക​ൾ​ക്ക‌് കൂ​ടു​ത​ൽ അ​ഴ​കേ​റും.​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കാ​നാ​ണ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ശ്ര​മം.


Share our post

KELAKAM

ക​ശു​മാ​വ് തോ​ട്ടം; വിളവെടുക്കുന്നത് മു​ള്ള​ൻപ​ന്നി​ക​ൾ

Published

on

Share our post

കേ​ള​കം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​ക​ളും വ്യാ​പ​ക​മാ​യി വി​ള​വെ​ടു​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് മു​ള്ള​ൻ പ​ന്നി​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്.ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ എ​ത്തു​മ്പോ​ഴെ​ക്കും ക​ശു​വ​ണ്ടി പ​കു​തി ഭാ​ഗം മു​ള്ള​ൻ പ​ന്നി ഭ​ക്ഷി​ച്ചി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ആ​ഴ്ച​യി​ൽ കി​ലോ ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​യാ​ണ് മു​ള്ള​ൻ​പ​ന്നി ഭ​ക്ഷി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ല കു​റ​വി​ൽ ഏ​റ്റ പ്ര​ഹ​രം കൂ​ടാ​തെ മു​ള്ള​ൻപ​ന്നി​യു​ടെ നി​ര​ന്ത​ര ശ​ല്യം കൂ​ടി​യാ​കg​മ്പോ​ൾ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ഴു​ന്ന ക​ശു​വ​ണ്ടി മു​ഴു​വ​ൻ മു​ള്ള​ൻ പ​ന്നി​ക​ൾ കാ​ർ​ന്ന് തി​ന്നു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ്. വ​നാ​തി​ർ​ത്തി​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ള്ള​ൻപ​ന്നി​ക​ളു​ടെ വി​ഹാ​രം. ശാ​ന്തി​ഗി​രി, ക​രി​യ​ങ്കാ​പ്പ്, മേ​മ​ല, ആ​റ​ളം ഫാം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ശു​വ​ണ്ടി ഇ​പ്പോ​ൾ കൂ​ടു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​ത് മു​ള്ള​ൻ പ​ന്നി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!