ലോഡ്‌ ഷെഡിങ്ങും പവർകട്ടും ഇല്ല; പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണം

Share our post

കണ്ണൂർ: മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതും വൈദ്യുതി ഉപയോഗം കൂടിയതും കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ജനം സഹകരിക്കണമെന്ന് വെെദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു.

ലോഡ്‌ ഷെഡിങ്ങും പവർ കട്ടും ഉണ്ടാകില്ല. എന്നാൽ, രാത്രി 7 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച്‌ സഹകരിക്കണം.

മഴ കുറഞ്ഞ പശ്ചാത്തലത്തിൽ 700 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ കെ. എസ്‌. ഇ. ബി തീരുമാനിച്ചിട്ടുണ്ട്‌. 500 മെഗാവാട്ട്‌ അടുത്ത ജൂണിൽ തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥയിൽ ആണിത്‌.

200 മെഗാവാട്ട്‌ ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തിലും വാങ്ങും. ഇതിന്റെ തുക 15 ദിവസത്തിനകം കൊടുത്താൽ മതി. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകളുടെ ടെൻഡർ ഈ ആഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!