Connect with us

Kerala

തെറ്റായ വാർത്ത കൊടുക്കുക; അത് കെെയ്യോടെ പിടിക്കുമ്പോൾ മുക്കുക ; ഇത് മീഡിയ വണിന്റെ സ്ഥിരം പരിപാടി: മന്ത്രി എം. ബി രാജേഷ്

Published

on

Share our post

മീഡിയാവൺ എന്ന ചാനൽ നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുവാനായി എന്തും ചെയ്യും ,എന്തും പറയും. അതിനാൽ പ്രേക്ഷകരും ജനങ്ങളുമാണ് അവർക്കെതിരെ ജാഗ്രത പുലർത്തേണ്ടതെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. ബി രാജേഷ് ഇതാദ്യമല്ല.

മീഡിയ വൺ ഇടതുപക്ഷത്തിനെതിരെ ഇത്ര ഹീനവും നീചവുമായി വാർത്ത കൊടുക്കുന്നത്. പുതുപ്പള്ളിയിൽ കൊട്ടിക്കലാശസമയത്ത് ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ നിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചതും ആർ. എസ്‌. എസ്‌ ഗണഗീതത്തിൽ ഡി. വൈ. എഫ്‌. ഐ പ്രവർത്തകർ പാട്ടുപാടിയെന്ന തലക്കെട്ട്‌ കൊടുത്തതും ജാഗ്രതകുറവും ക്യാമറ പ്രശനവും ആണെന്ന് തോന്നുന്നില്ല.

മുമ്പും പല തവണ ഇത്തം ഹീന പ്രചരണം മീഡിയ വൺ നടത്തിയിട്ടുണ്ട്. കെെയ്യോടെ പിടിച്ചിട്ടുമുണ്ട്. തെറ്റായ വാർത്ത കൊടുക്കുക എന്നിട്ടത് മുക്കുക എന്നത് മീഡിയ വണിന്റെ സ്ഥിരം പരിപാടിയാണെന്നും എം .ബി രാജേഷ് പറഞ്ഞു.


പോസ്റ്റ് ചുവടെ

മീഡിയാവൺ എന്ന ചാനൽ എത്ര നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ഇന്ന് പുതുപ്പള്ളിയിലെ പ്രചാരണ കൊട്ടിക്കലാശത്തിൽ ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺനിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചതും ആർ എസ്‌ എസ്‌ ഗണഗീതത്തിൽ ഡി. വൈ .എഫ്‌. ഐ പ്രവർത്തകർ പാട്ടുപാടിയെന്ന തലക്കെട്ട്‌ കൊടുത്തതും.

സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം തുറന്നുകാണിക്കുകയും വ്യാപകമായി വിമർശനം ഉയരുകയും ചെയ്തപ്പോൾ, മീഡിയാ വണ്ണിന്റെ ഒരു വിശദീകരണം വന്നിരിക്കുന്നു. ആദ്യ ഖണ്ഡികയിൽ പറയുന്നു, ആർ. എസ്‌. എസ്‌ ഗണഗീതത്തിന്റെ താളത്തിൽ ഡി. വൈ. എഫ്‌ .ഐ പ്രവർത്തകർ പാട്ടുപാടിയെന്നത്‌ തെറ്റായ താരതമ്യമായിരുന്നു എന്ന്.

രണ്ടാം ഖണ്ഡികയിൽ പറയുന്നു തലയിലെ റിബൺ നിറം മാറിയത്‌ ക്യാമറയുടെ സാങ്കേതിക തകരാറായിരുന്നു എന്ന്. മീഡിയാ വണ്ണിന്റെ ഇതിന്‌ മുൻപുള്ള ചെയ്തികൾ അറിയുന്ന ആർക്കും ഇത്‌ വിശ്വാസയോഗ്യമായി തോന്നില്ല. ‌ക്യാമറയ്ക്ക്‌ സാങ്കേതിക തകരാർ സംഭവിക്കുന്നു, ആർ .എസ്‌. എസ്‌ ഗണഗീതത്തിന്റെ താളത്തിലെന്ന് തലക്കെട്ട്‌ വരുന്നു.

ഇതെല്ലാം യാദൃശ്ചികമാണ്‌ അല്ലേ?

മീഡിയാ വണ്ണിന്റെ ഇടതുപക്ഷത്തിനെതിരെയുള്ള ഹീനവും നീചവുമായ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച്‌ മുൻപും പലവട്ടം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയേണ്ടിവന്നിട്ടുണ്ട്‌‌. ഒടുവിൽ ഉണ്ടായ ഒരു സംഭവം മാത്രം ഓർമ്മിപ്പിക്കട്ടെ. കൊച്ചിയിൽ നടന്ന ഒരു വികസന സെമിനാറിൽ പ്രസംഗിക്കവെ, മാലിന്യ സംസ്കരണത്തെക്കുറിച്ച്‌ പറഞ്ഞ കൂട്ടത്തിൽ കോഴിക്കോട്‌ ദ്രവമാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തെക്കുറിച്ച്‌ ഞാൻ പരാമർശിച്ചു.

കക്കൂസ്‌ മാലിന്യം സംസ്കരിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ട്‌ കേരളത്തിലെ 80%ത്തിലധികം ജലസ്രോതസുകളിലും കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ കാര്യം പറയുകയും, ആ വെള്ളമാണ്‌ നാം കുടിച്ചുകൊണ്ടിരിക്കുന്നത്‌ എന്നും പറയുകയുണ്ടായി. അതിനെ‌ മീഡിയാ വൺ റിപ്പോർട്ട്‌ ചെയ്തത്‌ ‘കക്കൂസ്‌ മാലിന്യം കലർന്ന വെള്ളം കുടിച്ചാണ്‌ കോഴിക്കോട് പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർ, സമരക്കാരെ അധിക്ഷേപിച്ച്‌ മന്ത്രി എം. ബി രാജേഷ്’‌ എന്നായിരുന്നു.

പ്രസംഗം കഴിഞ്ഞയുടൻ തന്നെ സദസിൽ നിന്ന് ഇങ്ങനെയൊരു വാർത്ത മീഡിയാ വൺ കൊടുക്കുന്നതായി ശ്രദ്ധയിൽ പെടുത്തി. നേരിട്ട്‌ പ്രസംഗം കേട്ട സദസ്യർക്ക്‌‌ അത്‌ തെറ്റാണെന്ന് ബോധ്യമുള്ളതാണല്ലോ. മാത്രമല്ല, മറ്റൊരു ചാനലും മീഡിയാ വൺ ചെയ്തതുപോലെയല്ല, ഞാൻ പറഞ്ഞത്‌ ശരിയായാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. സെമിനാർ വേദിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ചാനൽ പട മറ്റൊരു വിഷയത്തിൽ പ്രതികരണത്തിന്‌ കാത്തുനിന്നിരുന്നു. കൂട്ടത്തിൽ മീഡിയാ വണ്ണുമുണ്ടായിരുന്നു. ഇക്കാര്യം കയ്യോടെ അവിടെ തന്നെ പൊളിച്ചുകൊടുത്തപ്പോഴാണ്‌ മീഡിയാവൺ വാർത്ത മുക്കിയത്‌. ഇത്‌ ഒരു ഉദാഹരണം മാത്രം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്‌ കാലത്തും നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തും വ്യക്തിപരമായി എനിക്കുള്ള അനുഭവങ്ങൾ വേറെ നിരവധിയുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌‌ മീഡിയാ വണ്ണിന്റെ സ്ഥിരം അഭ്യാസമാണ്‌ ഒരു വ്യാജവാർത്ത വലിയ തലക്കെട്ടായി നൽകുക എന്നത്‌. അതൊരു പക്ഷേ ചാനലിലാകാം അല്ലെങ്കിൽ ഓൺലൈനിലാകാം. അൽപ്പസമയം കഴിഞ്ഞാൽ അവർ തന്നെ അത്‌‌ മുക്കും. പക്ഷെ അതിനകം യു. ഡി. എഫുകാർ അതിന്റെ സ്ക്രീൻഷോട്ട്‌ സാമൂഹിക മാധ്യമങ്ങളിലൂടെ നാടെമ്പാടും പ്രചരിപ്പിച്ചിരിക്കും. യു.ഡി.എഫിന്‌ പ്രചരിപ്പിക്കാനുള്ള സൗകര്യത്തിന്‌ ബോധപൂർവ്വമാണ്‌ വ്യാജവാർത്ത സ്തോഭജനകമായ തലക്കെട്ടുമായി കൊടുക്കുന്നതും, പിന്നീട്‌ മുക്കുന്നതും.

യു.ഡി.എഫിന് പ്രചരിപ്പിക്കാൻ സൗകര്യമൊരുക്കിക്കൊടുത്ത ശേഷം‌ ‘വാർത്ത തെറ്റാണെന്ന് കണ്ടപ്പോൾ തന്ന് ഞങ്ങൾ പിൻവലിച്ചല്ലോ’ എന്ന് ‌ഒന്നുമറിയാത്തതുപോലെ നിഷ്കളങ്കത അഭിനയിക്കുകയും ചെയ്യും. ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഇന്നത്തെ മീഡിയാ വണ്ണിന്റെ വിശദീകണത്തിലെ അവസാന വാചകം ഇങ്ങനെയാണ്‌. ‘ജാഗ്രതയുണ്ടായിരിക്കണം എന്ന സന്ദേശം ഞങ്ങളുൾക്കൊള്ളുന്നു’‌. നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌. നിങ്ങൾക്കെതിരായ അതീവ ജാഗ്രത. കാരണം മീഡിയാവൺ എന്തും ചെയ്യും എന്തും പറയും.


Share our post

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!