ഉളിക്കലിൽ റബർ പുകപ്പുരക്ക് തീപ്പിടിച്ച് നാശം

ഉളിക്കൽ : മുണ്ടാനൂരിലെ പുതിയമ്പുറത്ത് ബിജുവിൻ്റെ പുകപ്പുരക്ക് തീ പിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. തിങ്കളാഴ്ച സന്ധ്യക്ക് 7.20 ഓടെയാണ് സംഭവം. 500-ലധികം ഷീറ്റുകൾ കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.