സഹകരണ ബാങ്കുകളില്‍ 199 ഒഴിവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വിവിധ തസ്തികകളിലെ 199 ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യറുടെ -192 ഉം അസിസ്റ്റന്റ് സെക്രട്ടറിയുടെ ഏഴും ഒഴിവുണ്ട്.
ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍: തിരുവനന്തപുരം–-12, കൊല്ലം –- 18, പത്തനംതിട്ട –-7, ആലപ്പുഴ –- 2, കോട്ടയം –-6, ഇടുക്കി – -3, എറണാകുളം –- 33, തൃശൂര്‍ –- 22, പാലക്കാട് – -13, കോഴിക്കോട് –- 9, മലപ്പുറം – -33, വയനാട് –-2, കണ്ണൂര്‍ –- 30, കാസര്‍കോട് –- 2 എന്നിങ്ങനെയാണ് അവസരം. പ്രായം: 18 – -40. അപേക്ഷകര്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം.
ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷ പ്രത്യേകം കവറിലാക്കി അയക്കണം. സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 7. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കാം. വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, തിരുവനന്തപുരം – -695001. വിശദവിവരങ്ങള്‍ക്ക് www.keralacseb.kerala.gov.in കാണുക.
