തമിഴ് നടൻ ആർ.എസ് ശിവാജി അന്തരിച്ചു

Share our post

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്.

നടനും നിർമാതാവുമായിരുന്ന എം. ആർ. സന്താനത്തിന്റെ മകനായി 1956-ൽ ചെന്നൈയിലാണ് ജനനം. അഭിനയത്തിന് പുറമേ സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. 1981-ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്.

അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കള്‍ മദന കാമരാജന്‍, അന്‍പേ ശിവം, ഉന്നൈപ്പോല്‍ ഒരുവന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ഈയടുത്തായി കോലമാവ് കോകില, ധാരാള പ്രഭു, സൂരറൈ പോട്ര്, ഗാര്‍ഗി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു.

ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമിലും ആർ. എസ് ശിവാജി അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആര്‍. എസ് ശിവാജി വേഷമിട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!