ശോഭിത പേരാവൂർ പ്രതിമാസ നറുക്കെടുപ്പ്; പുതുശേരി സ്വദേശിനിക്ക് സമ്മാനം
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ ഒന്നാമത് പ്രതിമാസ നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കുനിത്തല വാർഡ് മെമ്പർ സി. യമുന നറുക്കെടുപ്പ് നിർവഹിച്ചു. പേരാവൂർ പുതുശേരി സ്വദേശിനി റിൻസി ഷിജിനാണ് പ്രതിമാസ നറുക്കെടുപ്പിലെ ആദ്യ വിജയി.
ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധികളായ കെ. ബിജേഷ്, ടി. അസീസ്, എൽബിൻ ജോസ്, വി. അനിരുദ്ധൻ, എ.കെ. സമീർ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ആഴ്ചയിലെ വിജയി പേരാവൂർ തിരുവോണപ്പുറത്തെ നൈതികിനുള്ള സമ്മാനം സി. യമുന കൈമാറി. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ്, മാസാവസാനം മെഗാ നറുക്കെടുപ്പ്, ഡിസംബർ 31ന് ബംബർ നറുക്കെടുപ്പിൽ സ്‌കൂട്ടി, വാഷിങ്ങ് മെഷീൻ, സ്മാർട്ട്‌ഫോൺ എന്നിവയുമാണ് ശോഭിത ഒരുക്കിയിരിക്കുന്നത്.
