Connect with us

Kannur

പുല്ലൂപ്പിക്കടവ്; ആഴമറിയാത്ത അപകടതീരം

Published

on

Share our post

ക​ണ്ണൂ​ർ: ക​ക്കാ​ട് പു​ല്ലൂ​പ്പി​ക്ക​ട​വി​ൽ തോ​ണി മ​റി​ഞ്ഞ് മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ച ദു​ര​ന്തം ന​ട​ന്ന് ഒ​രു വ​ർ​ഷം തി​ക​യും മു​മ്പേ വീ​ണ്ടു​മൊ​രു ദു​ര​ന്തം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ത്താ​ഴ​ക്കു​ന്നി​ലെ സ​നൂ​ഫാ​ണ് വ്യാ​ഴാ​ഴ്ച കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പെ​ട്ടു മ​രി​ച്ച​ത്. ഇ​ന്ന​ലെ നാ​ട്ടു​കാ​രും പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​ന​യും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രും അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു. അ​ത്താ​ഴ​ക്കുന്ന് ക​ല്ലു​കെ​ട്ടു​ചി​റ​യി​ലെ കൊ​ല​പ്പാ​ല ഹൗ​സി​ല്‍ റ​മീ​സ് (25), അ​ത്താ​ഴ​ക്കു​ന്ന് കൗ​സ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കെ.​പി. അ​സ്ഹ​റു​ദ്ദീ​ൻ എ​ന്ന അ​ശ​ര്‍ (25), അ​ത്താ​ഴ​ക്കു​ന്നി​ലെ കെ. ​സ​ഹ​ദ് (27) എ​ന്നി​വ​രു​ടെ ജീ​വ​നാ​ണ് 2022 സെ​പ്റ്റം​ബ​ർ 26നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ പൊ​ലി​ഞ്ഞ​ത്.

പി​റ്റേ ദി​വ​സ​മാ​ണ് മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം പു​ഴ​യി​ൽ​ നി​ന്ന് ല​ഭി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​രും വി​നോ​ദ​ത്തി​നാ​യി ​തോ​ണി​യി​ൽ മീ​ൻ​പി​ടി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ക​ല്ലു​ക്കെ​ട്ടു​ചി​റ തു​രു​ത്തി​ക്ക് സ​മീ​പം തോ​ണി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ദു​ര​ന്ത​ത്തി​ന് ശേ​ഷം പു​ഴ​യി​ലേ​ക്ക് ആ​ളു​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തും തോ​ണി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും കു​റ​വാ​യി​രു​ന്നു.

എ​ന്നാ​ല്‍, അ​പ​ക​ടം ആ​ളു​ക​ൾ മ​റ​ന്നു​തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും യു​വാ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​തെ പു​ഴ​യി​ലേ​ക്കി​റ​ങ്ങി​ത്തു​ട​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ല​ർ​ക്കും അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യാ​ലും ഫ​ല​മു​ണ്ടാ​വാ​റി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള സ്ഥ​ല​മാ​ണി​ത്.

വ്യാ​ഴാ​ഴ്ച ക​ട​വി​ലെ​ത്തി​യ യു​വാ​ക്ക​ളി​ൽ സ​നൂ​ഫ് മാ​ത്ര​മാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പാ​ല​ത്തി​ന​ടു​ത്ത് നി​ന്ന് ചൂ​ണ്ട​യി​ടു​ന്ന​വ​ര്‍ ഇ​വ​ർ​ക്ക് അ​പ​ക​ട സൂ​ച​ന ന​ല്‍കി​യി​രു​ന്നു. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഊ​ർ​ജി​ത​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നി​ല്ല. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ റി​ജി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ ബി​നു മോ​ഹ​ൻ, മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ജ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ ത​ടി​ച്ചു​കൂ​ടി. വ്യാ​ഴാ​ഴ്ച ഇ​തു​വ​ഴി വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!