വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.എസ്.ഇ.ബി
സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമെന്ന് കെ.എസ്.ഇ.ബി. വൈദ്യതി നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു. ആറ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെസ്ഇബിയുടെ അഭ്യര്‍ത്ഥന.
മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയര്‍ന്ന വൈദ്യുതാവശ്യകതയും ക്ഷാമവും പ്രതിസന്ധിയാണ്.
ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.ഈ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെ.എസ്.ഇ.ബിആവശ്യപ്പെട്ടിരിക്കുന്നത്.
നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപയോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു.
