താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു; ആളപായമില്ല
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്.
കത്തിനശിച്ച ലോറി ചുരത്തില്‍ നിന്ന് നീക്കിയ ശേഷമെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനാകൂ. ഓണക്കാലത്ത് വയനാട്ടിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചുരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്തിരുന്നു.
