ബഹ്‌റൈനില്‍ വാഹനാപകടം; നാല് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

Share our post

ബഹ്‌റൈന്‍: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികള്‍ ഉള്‍പ്പെട്ട സംഘം അപകടത്തില്‍പ്പെട്ടത്. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലാണ് അപകടം ഉണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!