പാലിയേക്കരയില്‍ വീണ്ടും ടോള്‍ നിരക്ക് ഉയര്‍ത്തുന്നു; പുതിയ നിരക്ക് ഇന്നു മുതല്‍

Share our post

പാലിയേക്കര :ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാകാതെ തുടരുന്നതിനിടെ പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും ടോള്‍നിരക്ക് ഉയര്‍ത്തുന്നു. നിലവിലെ കരാര്‍വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്.

പുതിയ അറിയിപ്പ് പ്രകാരം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യവാഹനങ്ങള്‍ എന്നിവയുടെ ഒരു വശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല. ദിവസത്തിലുള്ള ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ചു മുതല്‍ 10 വരെ രൂപ വര്‍ധനയുണ്ട്. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച നിലവില്‍ വരും.

ടോള്‍പാതയിലെ യാത്ര സുരക്ഷിതമല്ലെന്നും 10 ബ്ലാക്ക് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ അപകടസാധ്യതയുണ്ടെന്നും ദേശീയപാത അതോറിറ്റിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും വകുപ്പുമന്ത്രിക്ക് പരാതിയും നിലനില്‍ക്കുന്നതിനിടെയാണ് ടോള്‍നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം.


പുതിയ നിരക്കുകള്‍ ബ്രാക്കറ്റില്‍ നിലവിലെ നിരക്ക്

• കാര്‍, ജീപ്പ്, വാന്‍ ഒരു വശത്തേക്ക് 90 രൂപ (മാറ്റമില്ല). ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപ (135   രൂപ).

• ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 160 രൂപ (മാറ്റമില്ല). ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 240 (235)

• ബസ്, ലോറി, ട്രക്ക് ഒരു വശത്തേക്ക് 320 (315), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 (475).

• മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒരു വശത്തേക്ക് 515 (510), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 (765).

• ടോള്‍പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ടോള്‍നിരക്ക് 150   രൂപയും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് 300 രൂപയും (മാറ്റമില്ല).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!